പാര്‍ട്ടിയെന്നാല്‍ ചിലര്‍ക്ക് കുടുംബം മാത്രമാണ്; പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തില്‍ മോദി
ന്യൂഡല്‍ഹി: പാര്‍ട്ടിയെന്നാല്‍ ചിലര്‍ക്ക് അത് കുടുംബം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ സംബന്ധിച്ചാണ് മോദിയുടെ പ്രസ്താവന. രാഹുല്‍ ഗാന്ധി പരാജയപ്പെട്ടതുകൊണ്ടാണ് പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയപ്രവേശനമെന്ന് നേരത്തെ ബി.ജെ.പി നേതാക്കള്‍ പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മോദിയുടെയും പ്രതികരണം.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് പ്രിയങ്കാ ഗാന്ധി നിയമിക്കപ്പെട്ടത്. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് പ്രിയങ്കയ്ക്ക് നല്‍കിയത്.
നരേന്ദ്ര മോദി മത്സരിച്ച വരാണസി, ആദിത്യനാഥിന്റെ ഗോരഖ്പൂര്‍, കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ റായ്ബറേലി, അമേതി തുടങ്ങി 40 ലോക്സഭാ മണ്ഡലങ്ങളുടെ ചുമതലയാണ് പ്രിയങ്കാ ഗാന്ധിക്കുള്ളത്. എസ്.പിയുംബി.എസ്.പിയും സഖ്യം ചേര്‍ന്ന് മത്സരിക്കുന്ന യു.പിയില്‍ കോണ്‍ഗ്രസിന് എത്രത്തോളം നേട്ടം ഉണ്ടാക്കാന്‍ കഴിയും എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ ഭാവി വിലയിരുത്തപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."