HOME
DETAILS
MAL
കുളത്തൂപ്പുഴയില്‍ പാക് നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം: എന്‍.ഐ.എയും മിലിട്ടറി ഇന്റലിജന്‍സും അന്വേഷിക്കും
backup
February 23 2020 | 06:02 AM
കൊല്ലം:കുളത്തൂപ്പുഴയില്‍ കണ്ടെടുത്ത പാക് നിര്‍മിത വെടിയുണ്ടകള്‍ എന്‍.ഐ.എ സംഘം പരിശോധിക്കും. കുളത്തൂപ്പുഴ മുപ്പത്തടി പാലത്തിനടുത്ത് കൂടുതല്‍ പരിശോധന നടത്തും. സംഭവത്തില്‍ മിലിട്ടറി ഇന്റലിജന്‍സും അന്വേഷണം തുടങ്ങി.
മുപ്പതടി പാലത്തിനു സമീപം റോഡരികില്‍ മാലിന്യങ്ങള്‍ തള്ളുന്ന സ്ഥലത്ത് പൊതിഞ്ഞ നിലയിലായിരുന്നു 14 വെടിയുണ്ടകള്‍ കണ്ടെത്തിയത്. പാലത്തിനു സമീപം വിശ്രമിക്കുകയായിരുന്ന ചിലരാണ് വെടിയുണ്ടകള്‍ ആദ്യം കണ്ടത്.
പാകിസ്താന് സൈന്യത്തിനു വേണ്ടി വെടിയുണ്ടകള്‍ നിര്‍മിക്കുന്ന പാകിസ്താന് ഓര്‍ഡിനന്‍സ് ഫാക്ടറിയില്‍ നിര്‍മിച്ചതാണെന്നാണ് സംശയം. കാരണം വെടിയുണ്ടകളില്‍ പി.ഒ.എഫ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."