ആക്രമണത്തിനെതിരേ നടപടി ആവശ്യപ്പെട്ട് ജര്‍മന്‍ മുസ്‌ലിംകള്‍
ബെര്‍ലിന്‍: തീവ്ര വലതുപക്ഷ വിഭാഗം നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജര്‍മനിയിലെ മുസ്‌ലിംകള്‍. കഴിഞ്ഞദിവസം മുസ്‌ലിം അഭയാര്‍ഥികളെ ലക്ഷ്യമാക്കിയുള്ള ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ വലതുപക്ഷ, ഫാസിസ്റ്റ് ആക്രമണ ഭീതിയിലാണ് ജര്‍മനിയിലെ മുസ്‌ലിംകള്‍.
ആക്രമണത്തില്‍ കൊല്ലപ്പെട്ടതില്‍ ഭൂരിഭാഗവും മുസ്‌ലിം അഭയാര്‍ഥികളായിരുന്നു.
വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കു ശേഷം കൊല്ലപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ഥന നടത്തിയ വിശ്വാസികള്‍ അക്രമികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റാലി നടത്തി. ബുധനാഴ്ച രാത്രിയാണ് ജര്‍മനിയിലെ ഹാനോ ഹോമാര്‍ക്കറ്റിലെ ഹുക്കവലിക്കുന്ന ശീഷാ ബാറിനു നേരെ ആക്രമണമുണ്ടായത്. ടോബിയാസ് രത്‌ജെന്‍ എന്ന 43കാരനാണ് കൊലയാളി. വെടിവച്ച ശേഷം വീട്ടിലെത്തി 75കാരിയായ തന്റെ മാതാവിനെയും കൊന്ന ഇയാള്‍ സ്വയം വെടിവച്ചു മരിക്കുകയായിരുന്നു. പ്രതിക്ക് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരുകയാണ്.
അതേസമയം കൊലയാളി മുസ്‌ലിം, അറബ് വംശജര്‍ക്കെതിരേ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
ഇത്തരത്തിലുള്ള ആക്രണങ്ങള്‍ തടയാന്‍ പ്രഖ്യാപനങ്ങളെക്കാള്‍ നടപടിയാണ് ആവശ്യമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."