ജില്ലാ ശിശു സംരക്ഷണ യൂനിറ്റില്‍ നിയമനം
കാസര്‍കോട്: സാമൂഹികനീതി വകുപ്പിന്റെ കീഴില്‍ സംയോജിത ശിശുസംരക്ഷണ പദ്ധതി ജില്ലാ ശിശു സംരക്ഷണ യൂനിറ്റിലേക്ക് ലീഗല്‍ കം പ്രൊബേഷന്‍ ഓഫിസര്‍, സോഷ്യല്‍വര്‍ക്കര്‍ തസ്തികകളില്‍ ഒരു വര്‍ഷത്തേക്കു കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി കാസര്‍കോട് ജില്ലക്കാരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ലീഗല്‍ കം പ്രൊബേഷന്‍ ഓഫിസറുടെ ഒരൊഴിവും (യോഗ്യത അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള എല്‍. എല്‍.ബി ബിരുദം), സോഷ്യല്‍ വര്‍ക്കറുടെ ഒരൊഴിവും (യോഗ്യത അംഗീകൃത സര്‍വകലാശാലയില്‍ നിന്നു സൈക്കോളജിയിലോ സോഷ്യല്‍ വര്‍ക്കിലോ സോഷ്യോളജിയിലോ ഉളള ബിരുദം) ആണുളളത്.
നിര്‍ദിഷ്ട മാതൃകയിലുളള അപേക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഈ മാസം 30 നകം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍, ഡി ബ്ലോക്ക് രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, കാസര്‍കോട് എന്ന വിലാസത്തില്‍ നല്‍കണം. അപേക്ഷകര്‍ക്ക് ഈ വര്‍ഷം ജനുവരി ഒന്നിന് 35 വയസ്സ് കവിയാന്‍ പാടില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 256990.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."