HOME
DETAILS
MAL
സര്‍വേ വകുപ്പിലെ സ്ഥലംമാറ്റം: എസ്.ഇ.യു പ്രതിഷേധ പ്രകടനം നടത്തി
backup
March 04 2017 | 18:03 PM
മലപ്പുറം: കാസര്‍കോട് ജില്ലയിലെ റീസര്‍വേ നടപടികള്‍ നാലു മാസത്തിനകം പൂര്‍ത്തിയാക്കുന്നതിന് സര്‍വേ വകുപ്പില്‍ കൂട്ട സ്ഥലംമാറ്റം നടക്കുന്നതില്‍ പ്രതിഷേധിച്ച് എസ്.ഇ.യു ജില്ലാ കമ്മിറ്റി സര്‍വേ അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫിസിനു മുന്നില്‍ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എം അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.
ആമിര്‍ കോഡൂര്‍ അധ്യക്ഷനായി. കെ. അബ്ദുല്‍ ബഷീര്‍, എം.എ മുഹമ്മദലി, വീ.പി സമീര്‍, ടി.പി ശശികുമാര്‍ സംസാരിച്ചു. അഹമ്മദ്, സലിം ആലിക്കല്‍, സാദിഖലി വെള്ളില, ഗഫൂര്‍ നിലമ്പൂര്‍, ഷരീഫ്, അനില്‍കുമാര്‍ വള്ളിക്കുന്ന്, റിയാസ്, നിലൂഫര്‍, മൊയ്തീന് കോയ, സമദ്, സയ്യിദ് അരിമ്പ്ര, അഷ്റഫ്, അന്‍വര്‍ ജുമാന്, മുഹീനലി, റാഫി, കബീര്‍, ഷരീഫ്, ജാസിര്‍ അഹ്സന്, ഫിറോസ് വാളപ്പ, സമീര്‍ അബ്ദുല്ല നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."