വൈവിധ്യ സംസ്‌കാരങ്ങളെ ചേര്‍ത്തുപിടിച്ചതാണ് ഇന്ത്യന്‍ പൈതൃകം: ഓണംപിള്ളി മുഹമ്മദ് ഫൈസി
പൊഴുതന: വൈവിധ്യങ്ങളുടെ സംഗമമായ ഇന്ത്യ, രാജ്യത്ത് എല്ലാ സംസ്‌കാരങ്ങളെയും ഹൃദയത്തോട് ചേര്‍ത്തു പിടിച്ചതാണ് ഭാരതത്തിന്റെ പൈതൃകമെന്ന് എസ്.കെ.എസ്.എസ്.എഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു.
വ്യത്യസ്ത മതങ്ങളും ജാതികളും സംസ്്കാരങ്ങളും ഭാഷകളുമൊക്കെ ഇന്ത്യയുടെ മഹത്വമാണ്. ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ ഏറ്റവുംവലിയ അഭിമാനം നാനാത്വത്തില്‍ ഏകത്വമെന്ന അസാധാരണമായ ആശയമാണ്. ഇന്ത്യയുടെ വളര്‍ച്ചയിലും സ്വാതന്ത്ര്യം നേടുന്നതിലും രാജ്യത്തെ എല്ലാ പൗരന്മാരും കഠിനാധ്വാനം ചെയ്തിട്ടുണ്ട്. പിന്നാക്കം നില്‍ക്കുന്ന ദളിത് ന്യൂനപക്ഷങ്ങളെ സാമൂഹിക സമത്വത്തിന്റെ ഭാഗമായി സംവരണങ്ങളിലൂടെ മുന്നോട്ടു കൊണ്ടുവരിക എന്നതാണ് ഭാരതത്തിന്റെ പ്രമാണമായ ഭരണഘടനയുടെ ആശയം. നിര്‍ഭാഗ്യവശാല്‍ ഭരണഘടനയുടെ കാവല്‍ക്കാരായ ഭരണാധികാരികള്‍ പോലും വര്‍ഗീയതക്കും വിവേചനങ്ങള്‍ക്കും കൂട്ടുനില്‍ക്കുമ്പോള്‍, ഇന്ത്യയുടെ ആത്മാവിനെ സംരക്ഷണത്തിന് വേണ്ടി എല്ലാ ജനങ്ങളും ഒന്നിച്ചുനില്‍ക്കണം. അതാണ് രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന് കരുതല്‍ എന്ന പ്രമേയം ഉയര്‍ത്തിപ്പിടിക്കാന്‍ എസ്.കെ.എസ്.എസ്.എഫിന് പ്രചോദനമായത്. സംഘടനയുടെ ഇത്തരം നിലപാടുകള്‍ പൊതുസമൂഹത്തിനിടയില്‍ കൂടുതല്‍ സ്വീകാര്യമായിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മനുഷ്യജാലികയുടെ ഭാഗമായി നടത്തുന്ന രാഷ്ട്ര രക്ഷായാത്രയുടെ രണ്ടാംദിവസത്തെ സമാപനസമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്നലെ രാവിലെ അഞ്ചാംമൈലില്‍ നിന്ന് തുടക്കം കുറിച്ച് പനമരം, സുല്‍ത്താന്‍ ബത്തേരി, പുല്‍പ്പള്ളി, നായ്ക്കട്ടി, ബീനാച്ചി, ചുള്ളിയോട്, അമ്പലവയല്‍, വടുവഞ്ചാല്‍, മേപ്പാടി, വൈത്തിരി തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷമാണ് പൊഴുതനയില്‍ യാത്ര സമാപിച്ചത്. വിവിധ കേന്ദ്രങ്ങളില്‍ മമ്മൂട്ടി മാസ്റ്റര്‍, ഷൗക്കത്തലി വെള്ളമുണ്ട, ശിഹാബ് വാഫി, അബ്ബാസ് വാഫി, ഖാസിം ദാരിമി, മുഹമ്മദ് റഹ്മാനി, ജാഫര്‍ വാഫി സംസാരിച്ചു. ഇന്ന് പന്തിപ്പൊയിലില്‍ ആരംഭിച്ച് കമ്പളക്കാടില്‍ അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."