HOME
DETAILS
MAL
ചുങ്കം പാലം യാഥാര്‍ഥ്യമാകുന്നു
backup
March 04 2017 | 18:03 PM
കൊടുങ്ങല്ലൂര്‍: പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അഴീക്കോട്-ചുങ്കം പാലം യാഥാര്‍ഥ്യമാകുന്നു. മുനക്കല്‍ ബീച്ചിലേക്കുള്ള സമാന്തര പാതയായി മാറിയേക്കാവുന്ന ചുങ്കം റോഡിലെ തകര്‍ന്ന നടപ്പാലത്തിനു പകരം ഒരു കോടി രൂപ ചെലവില്‍ വാഹന ഗതാഗത സൗകര്യമുള്ള പുതിയ പാലമാണ് നിര്‍മിക്കുന്നത്.
കയ്പമംഗലം എം.എല്‍.എയായിരിക്കെ വി.എസ് സുനില്‍കുമാറിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മിക്കുന്നത്. മന്ത്രി വി.എസ് സുനില്‍കുമാര്‍ പാലത്തിന്റെ തറക്കല്ലിടല്‍ നിര്‍വഹിച്ചു. ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനായി. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനന്, ജില്ലാ പഞ്ചായത്തംഗം കെ.എ നൗഷാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."