HOME
DETAILS
MAL
ശത്രുഘ്നന്‍ സിന്‍ഹ പാക് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
backup
February 24 2020 | 03:02 AM
ഇസ്ലാമാബാദ്: കോണ്‍ഗ്രസ് നേതാവ് ശത്രുഘ്നന്‍ സിന്‍ഹയും പാകിസ്താന് പ്രസിഡന്റ് ആരിഫ് അല്വിയും ലാഹോറില്‍ കൂടിക്കാഴ്ച നടത്തി. ഒരു വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ പാകിസ്താനിലെത്തിയ സിന്‍ഹ ശനിയാഴ്ചയാണ് ഗവര്‍ണര്‍ ഹൗസിലെത്തി പാക് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയത്.
ഇരുവരും കശ്മിരിനെ കുറിച്ചും അതിര്‍ത്തിയിലെ ക്രമസമാധാന പ്രശ്നങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഉപഭൂഖണ്ഡത്തില്‍ സമാധാനം വളര്‍ത്തുന്നതിനായി യോജിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ഇരുവരും സമ്മതിച്ചു.
അതേസമയം തികച്ചും വ്യക്തിപരമായ കൂടിക്കാഴ്ചയായിരുന്നുവെന്നും സാമൂഹികവും സാംസ്കാരികവുമായ നിരവധി കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും രാഷ്ട്രീയ കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തിട്ടില്ലെന്നും കൂടിക്കാഴ്ചക്കു ശേഷം ശത്രുഖ്നന്‍ സിന്‍ഹ ട്വീറ്റ് ചെയ്തു.
പാകിസ്താനിലെ പ്രമുഖ വ്യവസായി മിയാന്‍ ആസാദ് അഹ്സന്റെ ക്ഷണപ്രകാരമാണ് സിന്‍ഹ വിവാഹസല്‍ക്കാരത്തിനായി ലാഹോറിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."