ഇടതുസര്‍ക്കാര്‍ തൊഴിലാളിവിരുദ്ധ സര്‍ക്കാരായി മാറിയെന്ന് എം.എം ഹസന്‍
ആലപ്പുഴ: പിണറായി വിജയന്‍ സര്‍ക്കാര്‍ തൊഴിലാളി വിരുദ്ധ സര്‍ക്കാരായി മാറിയെന്നും തൊഴിലാളികളുടെ പേരില്‍ മുതലാളിമാര്‍ നടത്തുന്ന ഭരണമാണ് ഇവിടെ നടക്കുന്നതെന്നും മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ടി രൂപീകരിക്കപ്പെട്ടിട്ടുള്ള ക്ഷേമ ബോര്‍ഡുകളുടെ എണ്ണം കുറയ്ക്കാന്‍ നീക്കം നടക്കുന്നതായി അദ്ദേഹം ആരോപിച്ചു.
മോദി സര്‍ക്കാര്‍ തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും അരക്ഷിതാവസ്ഥയും ദുരിതവുമാണ് സമ്മാനിച്ചത്. കേന്ദ്ര സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള വിധിയെഴുത്താകും അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു. അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എം ഹസന്‍. ജില്ലാ പ്രസിഡന്റ് കെ.ബി യശോധരന്‍ അധ്യക്ഷനായി. നിയോജക മണ്ഡലം പ്രസിഡന്റ് സി.കെ വിജയകുമാര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എം കബീര്‍, കെ. തങ്ങള്‍ കുഞ്ഞ്, ഷാജി നൂറനാട്, പി.എസ് പ്രസന്നകുമാര്‍, ഗോപാലകൃഷ്ണ കാരണവര്‍, എസ്. ഗോപകുമാര്‍, പി.ആര്‍ സജീവ്, തയ്യില്‍ റഷീദ്, ഈര വിശ്വനാഥന്‍, രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."