ജപ്പാന്‍ കുടിവെള്ള പൈപ്പ് മാറ്റല്‍ തടസപ്പെട്ടു
പൂച്ചാക്കല്‍: പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് വൈക്കം മറവന്‍തുരുത്തില്‍ ജപ്പാന്‍ശുദ്ധജല വിതരണ പൈപ്പ് മാറ്റലിന്റെ ആദ്യഘട്ട ജോലികള്‍ ഇന്നലെ തടസപ്പെട്ടു.
പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതില്‍ പ്രതിസന്ധി. മുവ്വാറ്റുപുഴ ആറില്‍ നിന്നുള്ള ജലം റോഡിനടിയിലൂടെയുള്ള പൈപ്പുകളിലുടെയാണ് മാക്കേക്കവലയിലെ ശുദ്ധീകരണ ശാലയിലേക്ക് എത്തുന്നത്. ഇതില്‍ വൈക്കം മറവന്‍തുരുത്തില്‍ ടോള്‍ ചെമ്മനാകരി റോഡില്‍ പതിവായി പൈപ്പ് പൊട്ടുന്ന ഭാഗത്ത് സ്റ്റീല്‍ പൈപ്പുകള്‍ ആക്കുന്ന പ്രവൃത്തികളാണ് ചെയ്യേണ്ടത്. 1100 മീറ്റര്‍ ഭാഗത്ത് നേരത്തെ ചെയ്തിരുന്നു.
400 മീറ്റര്‍ ഭാഗത്താണ് ഇനി ചെയ്യാനുള്ളത്. ഇതിനായി ഇന്നലെ മുതല്‍ രണ്ടാഴ്ച്ചത്തേക്ക് ചേര്‍ത്തല താലൂക്കില്‍ ശുദ്ധജല വിതരണം തടസപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. അവിടെ ജപ്പാന്‍ പൈപ്പ് കടന്നു പോകുന്ന റോഡില്‍ ഗതാഗതം നിരോധിച്ചതിനാല്‍ സമാന്തര റോഡുകള്‍ സജ്ജമാക്കുക, പൈപ്പു പൊട്ടാനുള്ള സാഹചര്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രദേശവാസികളുടെ ആവശ്യം. പൈപ്പുമാറ്റലിനായി യന്ത്രങ്ങളും തൊഴിലാളികളെയും ജല അതോറിറ്റി അവിടെ എത്തിച്ചിരുന്നു. പ്രതിഷേധം തുടര്‍ന്നാല്‍ പ്രവൃത്തികള്‍ തുടങ്ങുന്നതും വൈകും. അത് ജല അതോറിറ്റിക്ക് നഷ്ടമാകും.
ചേര്‍ത്തല താലൂക്കില്‍ ജലവിതരണം നിര്‍ത്തുന്നതിനാല്‍ പലയിടത്തും വാട്ടര്‍ കിയോസ്‌കുകള്‍ ജല അതോറിറ്റി വാടകയ്ക്ക് എടുത്ത് സ്ഥാപിച്ചിരുന്നു. അവയുടെ ചെലവും നഷ്ടമാകും. കോടംതുരുത്തില്‍ ദേശീയപാതയോരത്തു സ്ഥാപിച്ച 2000 ലിറ്ററിന്റെ കിയോസ്‌ക് കഴിഞ്ഞ ദിവസം മോഷണം പോകുകയും ചെയ്തു. ഇവയെല്ലാം ജല അതോറിറ്റി അവിടുത്തെ പൊലീസിനെയും ജനപ്രതിനിധികളെയും അറിയിച്ചെങ്കിലും സമവായത്തിലൂടെ പ്രശ്‌നം പരിഹരിക്കാമെന്ന നിലപാടിലാണവര്‍.
സര്‍ക്കാര്‍ തലത്തില്‍ തീരുമാനങ്ങളും ഉറപ്പും ലഭിച്ച ശേഷം പൈപ്പ് മാറ്റല്‍ പ്രവൃത്തികള്‍ തുടങ്ങാമെന്നാണ് പ്രദേശവാസികളുടെ പക്ഷം. പൈപ്പ് മാറ്റല്‍ തുടങ്ങുന്നത് വരെ ചേര്‍ത്തല താലൂക്കില്‍ ശുദ്ധജല വിതരണം നിലയ്ക്കാന്‍ സാധ്യതയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."