HOME
DETAILS
MAL
താപനില ഉയരും: നാലു ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
backup
February 24 2020 | 05:02 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. നാല് ജില്ലകളില്‍ ജാഗ്രതാ മുന്നറിയിപ്പ് നല്കി. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പകല്‍ താപനിലയില്‍ ഇന്ന് മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധനവുണ്ടാകാന്‍ സാധ്യയുള്ളതായാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തി മുന്നറിയിപ്പ്.
താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക്ശേഷം മൂന്ന് മണി വരെ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. പരീക്ഷക്കാലമായതിനാല്‍ ക്ലാസ് മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കാനും കുട്ടികള്‍ക്ക് സ്കൂളിലും പരീക്ഷാ ഹാളിലും ശുദ്ധജല ലഭ്യത ഉറപ്പുവരുത്താനും ശ്രദ്ധിക്കണമെന്നും അധികൃര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."