മോഷ്ടിച്ച ബൈക്കിലെത്തിയ യുവാക്കള്‍ക്ക് വാഹനാപകടത്തില്‍ പരുക്കേറ്റു
അമ്പലപ്പുഴ: മോഷ്ടിച്ച ബൈക്കിലെത്തിയ യുവാക്കള്‍ക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു. ജ്യൂവലറി മോഷണകേസിലെ പ്രതികളായ സജീര്‍, ഇജാസ് എന്നിവര്‍ക്കാണ് വാഹനാപകടത്തില്‍ പരുക്കേറ്റത്. ഇന്നലെ രാത്രി 9.30 ഓടെ പുന്നപ്ര പൊലിസ് സ്റ്റേഷനു വടക്കുഭാഗത്തു വെച്ച് കല്ലട ബസിനു പിന്നില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചാണ് പരിക്കേറ്റത്. ഗുരുതരാവസ്ഥയെ തുടര്‍ന്ന് സജീറിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നിസാര പരിക്കേറ്റ ഇജാസിനെ പുന്നപ്ര എസ് ഐ അജയമോഹനന്‍ ചോദ്യം ചെയ്തതില്‍ നിന്നാണ് ബൈക്കു മോഷണത്തെപറ്റി അറിയുന്നത്. തുടര്‍ന്ന് ഹരിപ്പാട് പൊലിസിനെ അറിയിക്കുകയും പിന്നീട് ഹരിപ്പാട് പൊലിസ് എത്തി ഇജാസിനെ അറസ്റ്റു ചെയ്യുകയുമായിരുന്നു. രജിസ്‌ട്രേഷന്‍ നമ്പര്‍ പരിശോധനയിലാണ് ബൈക്ക് ഇവരുടേതല്ലെന്ന് പൊലിസിനു മനസിലായത്. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ ഹരിപ്പാട് നിന്നും മോഷണം പോയ ബൈക്കാണെന്ന് പൊലിസ് കണ്ടെത്തുകയായിരുന്നു.
മാസങ്ങള്‍ക്ക് മുമ്പ് ആലപ്പുഴ സംഗീത ജ്യൂവലറിയില്‍ നിന്നും 101 പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ ശിക്ഷിച്ച് ജയിലിലായിരുന്ന യുവാക്കള്‍ ഇപ്പോള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."