HOME
DETAILS

കുടിവെള്ളക്ഷാമം: വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ നടപടി

  
backup
March 04 2017 | 19:03 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%ae%e0%b4%82-%e0%b4%b5%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d



തൊടുപുഴ:  രൂക്ഷമായ കുടിവെള്ളക്ഷാമം കണക്കിലെടുത്ത് തൊടുപുഴ ബ്ലോക്കില്‍ ഏഴു പഞ്ചായത്തുകളിലെ 93 വാര്‍ഡുകളിലായി വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതായി തഹസില്‍ദാര്‍ നഗരസഭാ  കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു.
ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകനയോഗത്തിലാണ് ഇതിന് തീരുമാനിച്ചതെന്ന് തൊടുപുഴ നഗരസഭ പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍  തഹസീല്‍ദാര്‍ പറഞ്ഞു.
ആദ്യഘട്ടത്തില്‍ 25 ഇടങ്ങളിലാണ് കിയോസ്‌കുകള്‍ സ്ഥാപിക്കുക. ഇതിന് നടപടി സ്വീകരിച്ചു വരികയാണ്. നഗരത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ ഒരു കുടുംബത്തിന് 40 ലിറ്റര്‍ എന്ന കണക്കില്‍ കുടിവെള്ളം ലഭ്യമാക്കാനാണ് തീരുമാനം. കിയോസ്‌കുകളുടെ അഭാവം നേരിടുന്ന സ്ഥലങ്ങളില്‍ ടാങ്കറില്‍ വെള്ളം എത്തിക്കും. ഇതു കൂടാതെ വിവിധ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് 36 ലക്ഷം രൂപയുടെ പദ്ധതിയും നടപ്പാക്കുമെന്ന് മുനിസിപ്പല്‍ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയറും അറിയിച്ചു.
നഗരത്തിലെ പല വാര്‍ഡുകളിലും രൂക്ഷമായ കുടിവെള്ളക്ഷാമമുണ്ടെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ജല അതോറിറ്റിയുടെ വെള്ളം ഇടയ്ക്ക് മുടങ്ങുന്നുമുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ ഉടന്‍ പരിഹരിക്കാമെന്ന് വാട്ടര്‍ അതോറിറ്റി അധികാരികള്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. നഗരസഭാ  വാര്‍ഡുകളില്‍ ഒരു കിയോസ്‌ക് വീതം മാത്രം സ്ഥാപിച്ചാല്‍ കുടിവെള്ള പ്രശ്‌നം പൂര്‍ണമായി പരിഹരിക്കാന്‍ കഴിയില്ലെന്ന് രാജീവ് പുഷ്പാംഗദന്‍ ചൂണ്ടിക്കാട്ടി. വാര്‍ഡുകളുടെ ആവശ്യകത മനസിലാക്കി കിയോസ്‌കുകളുടെ എണ്ണം നിശ്ചയിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പൊതുമരാമത്ത് വിഭാഗത്തിന്റെ റോഡ് പണി മൂലം പലയിടത്തും പൈപ്പുകള്‍ പൊട്ടി ജലം പാഴാകുന്നുവെന്ന് വൈസ് ചെയര്‍മാന്‍ ടി.കെ സുധാകരന്‍ നായര്‍ പറഞ്ഞു. കൂടാതെ നഗരത്തിലെ ഓടകള്‍ വൃത്തിയാക്കുന്നതിന് പിഡബ്ല്യുഡി അധികൃതര്‍ തടസം നില്‍ക്കുകയുമാണ്. സ്ലാബുകള്‍ തകരുന്നുവെന്ന പേരിലാണിത്. നഗരത്തിലെ ചില വ്യാപാരികളും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധത്തിന്റെ പേരിലാണോ ഈ നിലപാടെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാര്‍ഡുതലത്തില്‍ വസ്തുനികുതി കുടിശിക ഒറ്റത്തീര്‍പ്പാക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. ലഹരിക്കെതിരായ എക്‌സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതിയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിക്കും.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  9 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  12 hours ago