HOME
DETAILS

ബഹുസ്വരതയെ തകർക്കുന്ന സമീപനമാണ് മോഡി സർക്കാർ സ്വീകരിക്കുന്നത്: കെ.എം.സി.സി ജാഗ്രത സദസ്സ്

  
backup
February 24 2020 | 08:02 AM

4564365456-2

റിയാദ്:  ഭാരതത്തിന്റെ ബഹുസ്വരതയെ തകർക്കുന്ന സമീപനമാണ് മോഡി സർക്കാർ സ്വീകരിക്കുന്നതെന്ന് രാഷ്ട്രം, ഭരണഘടന, പൗരത്വം എന്ന ശീർഷകത്തിൽ കോഴിക്കോട് സിറ്റി കെ.എം.സി.സി കമ്മിറ്റി സംഘടിപ്പിച്ച ജാഗ്രത സദസ്സ് അഭിപ്രായപ്പെട്ടു. ബത്ഹ ഷിഫാ അൽ ജസീറ ഓഡിറ്റോറിയത്തിൽ നടന്ന സദസ്സ് കോഴിക്കോട് ജില്ലാ കെ എം സി സി പ്രസിഡന്റ് അഷ്റഫ് അച്ചൂർ ഉൽഘാടനം ചെയ്തു. സിറ്റി കെ എം സി സി കമ്മിറ്റി പ്രസിഡന്റ് സൈതു മീഞ്ചന്ത അധ്യക്ഷത വഹിച്ചു. 

മതാടിസ്ഥാനത്തിൽ നിയമങ്ങൾ നിർമ്മിക്കുകയും ഭേദഗതി നടപ്പിലാക്കുകയും ചെയ്യുന്നത് അപകടകരമാണ്.
ഫോറിനേഴ്‌സ് ആക്റ്റിന്റെ പരിധിയിൽ വരുന്ന വിസാ ലംഘനത്തിൽ പാക്കിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ളാദേശ് എന്നിവിടങ്ങളിലെ മുസ്‌ലിം ഇതര കുറ്റക്കാർക്ക് കുറഞ്ഞ പിഴ ചുമത്തുമ്പോൾ മുസ്‌ലിംങ്ങൾക്ക് വലിയ തരത്തിലുള്ള പിഴ ചുമത്തുന്ന നിയമമാണ് 2019 ജനുവരിയിൽ ഫാസിസ്റ്റ് ഭരണകൂടം നടപ്പിലാക്കിയിട്ടുള്ളത്. വിദേശികൾക്ക് ആറ് മാസത്തേക്ക് നൽകുന്ന റിസർവ് ബാങ്കിന്റെ എൻ.ആർ.ഒ അക്കൗണ്ട് പോലും മതാടിസ്ഥാനത്തിൽ ആർ ബി ഐ മാറ്റം വരുത്തി. വിവാഹമോചനം ഒരു പ്രത്യേക മതവിശ്വാസികൾക്ക് ക്രിമിനൽ കുറ്റമാക്കുന്ന മുത്തലാഖ് നിയമം പാർലിമെന്റിൽ അവതരിപ്പിച്ച് നിയമമാക്കി.  മതം മാനദണ്ഡമാക്കിയാണ് പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നിട്ടുള്ളത്. വിവേചനം പാടില്ലെന്ന ഭരണഘടനാ തത്വങ്ങളെ, അട്ടിമറിക്കുന്ന ഫാസിസ്റ്റ് സർക്കാർ വലിയ അപകടകരമായ അവസ്ഥയിലേക്കാണ് രാജ്യത്തെ കൊണ്ടുപോകുന്നതെന്ന് മുഖ്യപ്രഭാഷണം നിർവ്വഹിച്ച സത്താർ താമരത്ത് അഭിപ്രായപ്പെട്ടു.

കെ.എം.സി.സി ദേശീയ സമിതിയംഗം എസ്. വി. അർശുൽ അഹമ്മദ്, സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മങ്കാവ്, അഡ്വ. അബ്ദുൽ ജലീൽ കിണാശ്ശേരി, ബഷീർ താമരശ്ശേരി, അബ്ദുറഹ്മാൻ ഫറൂഖ്, അഡ്വ. അനീർബാബു പെരിഞ്ചീരി, അഷ്റഫ് കൽപകഞ്ചേരി, എം.വി. നൗഫൽ, റാഷിദ് ദയ, ഷമീർ പറമ്പത്ത്, അഷ്റഫ് കുന്ദമംഗലം പ്രസംഗിച്ചു. ഷൗക്കത്ത് പന്നിയങ്കര, പി.ടി അൻസാരി, എസ് കെ വി അൻവർ, ഹനാൻ ബിൻ ഫൈസൽ, അസ്‌ലം കിണാശേരി, ഉമ്മർ മീഞ്ചന്ത എന്നിവർ നേതൃത്വം നൽകി. കോയ മൂഴിക്കൽ സ്വാഗതവും ശരീഫ് പയ്യാനക്കൽ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago