HOME
DETAILS

സ്‌കൂളിന്റെ പേരില്‍ രജിസ്‌ട്രേഷന്‍ നടത്തി ടാക്‌സ് വെട്ടിപ്പ് നടത്തിയ വാഹനം പിടിച്ചെടുത്തു വാഹനം ഉപയോഗിച്ചിരുന്നത് നിര്‍മാണ തൊഴിലാളികളെ കൊണ്ടുപോകാന്‍

  
backup
June 16 2016 | 02:06 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%87%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%9c%e0%b4%bf%e0%b4%b8

പറവൂര്‍: സ്‌കൂളിന്റെ പേരില്‍ രജിസ്‌ട്രേഷന്‍ നടത്തി ടാക്‌സ് വെട്ടിപ്പ് നടത്തിയ വാഹനം പിടിച്ചെടുത്തു. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് കളര്‍ മാറ്റി ടാക്‌സ് വെട്ടിപ്പ് നടത്തിയ സ്‌കൂള്‍ വാഹനം കണ്ടെത്തിയത്.
ബുധനാഴ്ച്ച രാവിലെ വൈപ്പിന്‍ പ്രദേശത്ത് പരിശോധന നടത്തവേയാണ് വൈപ്പിനില്‍നിന്നും ബോള്‍ഗാട്ടി ലുലു കണ്‍വെന്‍ഷന്‍സെന്ററിലെ  ശോഭാ കണ്‍സ്ട്രക്ഷന്‍ സൈറ്റിലേക്ക് ഇതര സംസ്ഥാന തൊഴിലാളികളെയും കയറ്റി പോവുകയായിരുന്ന സ്‌കൂള്‍ ബസ് പിടിച്ചെടുത്തത്. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ചുങ്കത്തറ വിശ്വഭാരതി വിദ്യാനികേതന്റെ പ്രിസിപ്പലിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബസാണ്.
സ്‌കൂളിന്റെ പേരില്‍ വാഹനം രജിസ്റ്റര്‍ ചെയ്താല്‍ വലിയ തോതില്‍ ടാക്‌സ് ഇളവ് ലഭിക്കുന്നതാണ് ഇത്തരം തട്ടിപ്പിന് പ്രേരണയായത്. വിദ്യാലയങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് മൂന്ന് മാസത്തേക്ക് 1000 രൂപ മാത്രമാണ് നികുതി. എന്നാല്‍ കോണ്‍ട്രാക്റ്റ് കാര്യേജായി ഉപയോഗിക്കുന്ന 33 സീറ്റ് ബസ്സിന് സീറ്റ് ഒന്നിന് 750 രൂപാക്രമത്തില്‍ 25000 രൂപയോളം നികുതി നല്‍കണം. ഇത് ഒഴിവാക്കാന്നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരില്‍ വാഹനം രജിസ്റ്റര്‍ ചെയ്തു വെട്ടിപ്പ് നടത്തുന്നത്.
വാഹനത്തിന്റെ ഫിറ്റ്‌നസ് പരിശോധന സമയത്ത് സ്‌കൂള്‍ വാഹനത്തിന് അനുവദിച്ചിട്ടുള്ള മഞ്ഞ നിറമാക്കി നിലമ്പൂര്‍ ജോ. ആര്‍.ടി.ഒ യില്‍ ഹാജരാക്കുകയാണ് ഇവരുടെ പതിവ്. ടെസ്റ്റിനുശേഷം വാഹനത്തിനു മറ്റു പലതരത്തിലുള്ള കളറുകള്‍ ചെയ്ത് മറ്റു സ്ഥലങ്ങളില്‍ കോണ്‍ട്രാക്റ്റ് കാര്യേജായി ഓടിച്ചു വരെവെയാണ് വാഹന പരിശോധനക്കിടെ കുടുങ്ങിയത്.
എം.വി.ഐ എ.ആര്‍ രാജേഷ്  ആണ് വാഹനം കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് നടന്ന വാഹനപരിശോധനയില്‍ നിരവധി വാഹനങ്ങളുടെ നിയമലംഘനങ്ങള്‍ കണ്ടെത്തി. സ്‌കൂള്‍ സമയത്ത് അമിതഭാരം കയറ്റിവരുന്ന ടിപ്പറുകള്‍, കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോകുന്ന സ്‌കൂള്‍ വാഹനങ്ങള്‍, വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറുന്ന സ്വകാര്യബസ്സ് ജീവനക്കാര്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പറവൂര്‍ ജോ. ആര്‍.ടി ഓഫീസര്‍ എ.പി അശോക്കുമാര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  6 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  8 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago