നവോദയ വിദ്യാലയത്തില്‍ ഭക്ഷ്യ വിഷബാധ; 23 കുട്ടികള്‍ ആശുപത്രിയില്‍
കൊട്ടാരക്കര: കൊട്ടാരക്കര നവോദയ വിദ്യാലയത്തില്‍ ഭക്ഷ്യ വിഷബാധ. അവശനിലയിലായ 23 കുട്ടികളെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ടോടെയാണ് കുട്ടികളില്‍ ഭക്ഷ്യ വിഷബാധയുടെ ലക്ഷണം കണ്ടുതുടങ്ങിയത്. ആദ്യം ഏഴാം ക്ലാസില്‍ പഠിക്കുന്ന നാല് കുട്ടികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. സ്കൂളില്തന്നെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ഇവരെ പരിശോധിച്ചെങ്കിലും ആശുപത്രിയിലേക്കു മാറ്റിയില്ല.പിന്നീട് രാത്രിയില്‍ ഹോസ്റ്റലില്‍ വെച്ചാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ക്കു അസ്വസ്ഥതകളുണ്ടായത്.
പലരും ഛര്‍ദ്ദിയ്ക്കുകയും കുഴഞ്ഞു വീഴുകയും ചെയ്തു. വിവരം പുറത്തറിഞ്ഞതോടെ രക്ഷിതാക്കളും നാട്ടുകാരും പൊലിസും സ്കൂള്‍ ഹോസ്റ്റലിലെത്തി കുട്ടികളെ ആംബുലന്‍സുകളില്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിവരമറിഞ്ഞ് ജില്ലാ കലക്ടറും കുട്ടികള്ക് എത്രയും വേഗം ചികിത്സ ലഭ്യമാക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഉച്ചയ്ക്ക് കഴിച്ച ആഹാരത്തില്‍ നിന്നായിരിക്കാം വിഷബാധയുണ്ടായതെന്നാണ് കരുതുന്നത്. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ ഇത് സ്ഥിരീകരിക്കാനാകൂവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."