HOME
DETAILS
MAL
ഭൂമിസംബന്ധമായ ഇടപാടുകള്‍ ഓണ്‍ലൈനാകും; ഭൂരേഖ നവീകരണ മിഷന് തുടക്കം
backup
January 24 2019 | 07:01 AM
തിരുവനന്തപുരം: ഭൂമിസംബന്ധമായ ഇടപാടുകള്‍ ഓണ്‍ലൈനാക്കുന്നതിന്റെ ഭാഗമായി കേരള ഭൂരേഖ നവീകരണ മിഷനു തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന് നിര്‍വഹിച്ചു.
റവന്യു, സര്‍വേ, രജിസ്ട്രേഷന് വകുപ്പുകളെ ഏകോപിപ്പിച്ചാണ് മിഷന്റെ പ്രവര്‍ത്തനം. സ്വന്തമായി ഭൂമിയുണ്ടായിട്ടും ഉടമസ്ഥാവകാശം തെളിയിക്കാനാകാത്ത നിരവധിപേര്‍ക്ക് പുതിയ മിഷനിലൂടെ പരിഹാരമാകും. റീസര്‍വെ സംബന്ധിച്ച പരാതികള്‍ക്കും മിഷന് സഹായമാകുമെന്നും അദ്ദേഹം പറഞ്ഞു.
മിഷന് ഡോക്യുമെന്റ് പ്രകാശനം പൊതുമരാമത്ത്രജിസ്ട്രേഷന്‍ മന്ത്രി ജി. സുധാകരന് നിര്‍വഹിച്ചു. ു.
റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്, ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ എ.ടി ജയിംസ്, ടാക്സസ് സെക്രട്ടറി പി. വേണുഗോപാല്‍, സര്‍വെ ഡയരക്ടര്‍ അജിത് പട്ടീല്‍, ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."