സംസ്ഥാനത്ത് ഭരണസ്തംഭനം: എന്‍.കെ പ്രേമചന്ദ്രന്‍
കൊല്ലം: സംസ്ഥാനത്തെ ഭരണനിര്‍വഹണം സ്തംഭനാവസ്ഥയിലാണെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. യു.ഡി.എഫിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റിനു മുന്‍പില്‍ നടന്ന ഉപരോധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല യുവതീപ്രവേശനം, വനിതാമതില്‍, ആര്‍പ്പോ ആര്‍ത്തവം തുടങ്ങി കാംപയിനുകളില്‍ മാത്രമാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അപ്രസക്തമായ വിഷയങ്ങളിലേയ്ക്ക് ജനശ്രദ്ധ തിരിച്ചുവിട്ട് ജനജീവിതത്തെ ബാധിക്കുന്ന പ്രസക്തമായ വിഷയങ്ങളിലുള്ള ഭരണപരാജയം മറിച്ചു വയ്ക്കുന്ന അടവ് നയമാണ് സര്‍ക്കാരിന്റേത്.
പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്ക് ക്ഷേമപെന്‍ഷന്റെ ആനുകൂല്യം സര്‍ക്കാര്‍ നിഷേധിച്ചത് ഈ കാലയളവിലാണ്. സംസ്ഥാനത്തെ 90% കശുവണ്ടി ഫാക്ടറികളും അടഞ്ഞു കിടക്കുന്നു. ഫാക്ടറികള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ മെഡിക്കല്‍ ആനുകൂല്യം പോലും ലഭിക്കുന്നില്ല. മതപരമായ വിഭാഗീയത സൃഷ്ടിച്ച് സംഘ്പരിവാറിന്റെ പിന്‍ബലത്തോടെ തുടര്‍ ഭരണം സ്ഥാപിക്കാന്‍ കഴിയുമോ എന്ന ഗവേഷണത്തിലാണ് ബിജെപി. പ്രളയാനന്തര നവകേരള സൃഷ്ടിക്ക് നേതൃത്വം നല്‍കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ കേരളത്തിന് അപമാനമാണെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ.സി രാജന്‍ അധ്യക്ഷനായി. എ.എ. അസീസ്, അഡ്വ. ബിന്ദു കൃഷ്ണ, അഡ്വ. ഫിലിപ്പ്. കെ. തോമസ്, എം. അന്‍സാറുദ്ദീന്‍, അറയ്ക്കല്‍ ബാലകൃഷ്ണപിള്ള, വാക്കനാട് രാധാകൃഷ്ണന്‍, സി. മോഹന്‍ കുമാര്‍, താഹിദ് അഹമ്മദ്, തമ്പി പുന്നത്തല, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഡോ. പ്രതാപവര്‍മ തമ്പാന്‍, പുനലൂര്‍ മധു, സൂരജ് രവി, രാജേന്ദ്ര പ്രസാദ്, ചാമക്കാല ജ്യോതികുമാര്‍, എം.എം നസീര്‍, ചിതറ മുരളി, ലെതികുമാര്‍, പി.ആര്‍. പ്രതാപന്‍, കാരിവളളി ശശി, ചവറ അരവി, ഷൗക്കത്ത്, രത്‌നകുമാര്‍, അഡ്വ. ബേബിസണ്‍, ജി. വേണുഗോപാല്‍, ടി.കെ. സുല്‍ഫി, സജി ഡി. ആനന്ദ് തുടങ്ങിയവ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."