HOME
DETAILS

പെരിയ ഇരട്ടക്കൊല: കുടുംബാംഗങ്ങള്‍  സി.ബി.ഐ ആസ്ഥാനത്തിന് മുന്നില്‍ ധര്‍ണ നടത്തി

  
backup
February 25, 2020 | 2:25 AM

%e0%b4%aa%e0%b5%86%e0%b4%b0%e0%b4%bf%e0%b4%af-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b2-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac
 
 
 
 
 
 
 
 
കൊച്ചി: പെരിയ ഇരട്ടക്കൊല കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഇരകളായ ശരത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബാംഗങ്ങള്‍ കൊച്ചിയിലെ സി.ബി.ഐ ആസ്ഥാനത്തിന് മുന്നില്‍ ധര്‍ണ നടത്തി. ശരത്‌ലാലിന്റെ പിതാവ് സത്യനാരായണന്‍, അമ്മ ലത, സഹോദരി അമൃത,  കൃപേഷിന്റെ പിതാവ് കൃഷ്ണന്‍, അമ്മ ബാലാമണി, സഹോദരി കൃഷ്ണപ്രിയ എന്നിവരും കോണ്‍ഗ്രസ് നേതാക്കളുമാണ് ധര്‍ണയില്‍ പങ്കെടുത്തത്.
സി.ബി.ഐ അന്വേഷണം ഉന്നത ഇടപെടലിനെ തുടര്‍ന്ന് തടസപ്പെട്ടതായി സംശയമുണ്ടെന്ന് ശരത്‌ലാലിന്റെ പിതാവ് സത്യനാരായണനും കൃപേഷിന്റെ പിതാവ് കൃഷ്ണനും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സി.ബി.ഐ അന്വേഷണത്തിനുള്ള വിധി വന്നിട്ട് നാല് മാസമായി. 
സി.ബി.ഐ അന്വേഷണത്തിനെതിരേ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍, അന്വേഷണം വേണമെന്ന ഉത്തരവ് സ്റ്റേ ചെയ്തിട്ടില്ല. സി.ബി.ഐ സംഘം കാസര്‍കോട്ടെത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചെങ്കിലും പിന്നീട് അന്വേഷണം വഴിമുട്ടുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. 
ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍, കാലടി സര്‍വകലാശാല മുന്‍ വി.സി ഡോ. ദിലീപ് കുമാര്‍, ബാലകൃഷ്ണന്‍ പെരിയ തുടങ്ങിയവര്‍ സംസാരിച്ചു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിഷേധവുമായി കർഷകരും ഡൽഹിയിലേക്ക്; അതിർത്തിയിൽ തടഞ്ഞ് ഹരിയാന പൊലിസ്; പ്രതിഷേധം സ്വതന്ത്ര വ്യാപാര കരാറിനെതിരേ

latest
  •  6 days ago
No Image

വീണ്ടും 'പ്രിയദര്‍ശിനി'; പട്ടികജാതി-പട്ടികവര്‍ഗ വനിതകള്‍ക്ക് പലിശരഹിത സംരംഭ വായ്പയുമായി സര്‍ക്കാര്‍

Kerala
  •  6 days ago
No Image

കുവൈത്തിന് നേരെ ഇറാന്റെ മിസൈൽ അക്രമണം; വൈദ്യുതി, ജല ശുദ്ധീകരണ പ്ലാന്റുകൾക്ക് തീപിടിച്ചു

Kuwait
  •  6 days ago
No Image

റാന്നിയില്‍ മൂന്ന് വയസുകാരി വീടിനുള്ളില്‍ ഷോക്കേറ്റ് മരിച്ചു

Kerala
  •  6 days ago
No Image

'നിസ്സാരമായ കേസ്, ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുത്'  രാമക്ഷേത്രക്കൊള്ളയില്‍ സുപ്രിം കോടതി 

National
  •  6 days ago
No Image

യാത്രയ്ക്കിടെ 8.5 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു; കെ.എസ്.ആര്‍.ടി.സി ബസില്‍ വ്യാപക പരിശോധന

Kerala
  •  6 days ago
No Image

വി.ഡി സതീശനും ഡി.കെ ശിവകുമാറും സമര വേദിയില്‍; അനുനയിപ്പിക്കാന്‍ കേന്ദ്രമന്ത്രി, വഴങ്ങാതെ രാഹുല്‍, പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുന്നു

National
  •  6 days ago
No Image

'കള്ളന്‍ വിജയന്‍' വിവാദത്തില്‍ അച്ചടക്ക നടപടിയുമായി ദേശാഭിമാനി; കെ.ആര്‍.അജയനെ വാരാന്തപ്പതിപ്പ് ചുമതലയില്‍നിന്ന് നീക്കി

Kerala
  •  6 days ago
No Image

'വിദ്യാര്‍ഥികള്‍ക്ക് നേരെ നടത്തിയ ക്രൂരതകള്‍ക്ക് മറുപടി പറയണം' മോദിയുടെ വസതിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി രാഹുല്‍ ഗാന്ധി ഉള്‍പെടെ കോണ്‍ഗ്രസ് നേതാക്കള്‍, സിജെപി സമരത്തിന് കോണ്‍ഗ്രസിന്റെ ഐക്യദാര്‍ഢ്യം

National
  •  6 days ago
No Image

21-ാം വയസിലെ ചരിത്ര നേട്ടം മുതല്‍ അവിശ്വാസ പ്രമേയം വരെ; പാലായിലെ ജെന്‍സീ ചെയര്‍പേഴ്‌സണ്‍ ദിയ ബിനുവിന് ആറ് മാസം കൊണ്ട് പടിയിറക്കം

Kerala
  •  6 days ago