HOME
DETAILS
MAL
ബജറ്റ്: അവഗണനക്കെതിരേ പ്രവാസികള്‍
backup
March 04 2017 | 20:03 PM
കോഴിക്കോട്: പ്രവാസി മലയാളികള്‍ പ്രതിസന്ധി അനുഭവിക്കുന്ന ഘട്ടത്തില്‍ ബജറ്റില്‍ പ്രവാസികളെ അവഗണിച്ചതില്‍ ഗ്ലോബല്‍ ഫൗണ്ടേഷന് ഫോര്‍ മിഡില്‍ ഈസ്റ്റ് സ്റ്റഡീസ് പ്രതിഷേധിച്ചു.
പ്രവാസികള്‍ക്കു വേണ്ടി സാന്ത്വന പദ്ധതികള്‍ക്ക് അടിയന്തരമായി രൂപംനല്കി പ്രാവര്‍ത്തികമാക്കുമെന്ന് ബഹ്റൈനിലും യു.എ.ഇയിലും നടത്തിയ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ബജറ്റില്‍ ഉള്‍പ്പെടുത്താതിരുന്നത് ഖേദകരമാണെന്നും യോഗം അഭിപ്രായപ്പെട്ടു. പി.വി അബൂബക്കര്‍ കുട്ടി, സി. മുഹ്സിന്, നബീല്‍ പന്തീരാങ്കാവ്, മൂസ ഹാജി പെരുമണ്ണ, പി.വി ധനേഷ്, വി.കെ വിനോദ്കുമാര്‍, എം.ആര് ദേവദാസ്, കെ. ജയപ്രകാശ്, കെ.എ ജബ്ബാരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."