HOME
DETAILS
MAL
കള്ളനോട്ട് കേസ് ; പ്രതിയുടെ മകനും അറസ്റ്റില്‍
backup
February 25 2020 | 02:02 AM
ചാലക്കുടി(തൃശൂര്‍): കൊടകര കൊളത്തൂരില്‍ കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്ത സംഭവത്തില്‍ പിടിയിലായ പ്രതിയുടെ മകനെയും ചാലക്കുടി ഡിവൈ.എസ്.പി സി.ആര് സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം പിടികൂടി. കൊളത്തൂര്‍ തൈവളപ്പില്‍ ഹരിയുടെ മകന് നിഷാന്ത് (19)ആണ് പിടിയിലായത്. കൊടകര,ആളൂര്‍ മേഖലകളില്‍ കള്ളനോട്ട് വ്യാപകമാണെന്ന വിവരത്തെ തുടര്‍ന്ന് ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ഒക്ടോബര്‍ അവസാനത്തോടെ ഹരിയെ പിടികൂടിയത്.
ഹരിയുടെ വീട്ടില്‍ നിന്ന് എഴുപത്തയ്യായിരത്തില്പരം രൂപയുടെ അഞ്ഞൂറിന്റെ നോട്ടുകളും പ്രിന്ററും മറ്റും കണ്ടെടുത്തിരുന്നു. കള്ളനോട്ട് പ്രിന്റ് ചെയ്യാനും വിതരണത്തിനും പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്ന അന്വേഷണമാണ് നിഷാന്തിലേക്കെത്തിയത്. പൊലിസ് സംഘം തന്റെ പങ്കും കണ്ടെത്തിയത് മനസിലാക്കിയ നിഷാന്ത് മാസങ്ങളായി ഒളിവില്‍ കഴിയുകയായിരുന്നു.
കള്ളനോട്ടുകള്‍ പ്രിന്റ് ചെയ്യാനും വിതരണം ചെയ്യാനും താനും അച്ഛനെ സഹായിച്ചിരുന്നതായി ചോദ്യം ചെയ്യലില്‍ നിഷാന്ത് സമ്മതിച്ചു.
പ്രത്യേകാന്വേഷണ സംഘത്തില്‍ കൊടകര സി.ഐ വി.വി റോയ്,എസ്.ഐ എന്‍.ഷിബു, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനു മോന് തച്ചേത്ത്, സതീശന് മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം മൂസ, വി.യു സില്‍ജോ, എ.യു റെജി, ഷിജോ തോമസ് എന്നിവരും കൊടകര സ്റ്റേഷനിലെ എ.എസ്.ഐ റെജിമോന്, സീനിയര്‍ സി.പി.ഒ ജിബി ബാലന് എന്നിവരുമാണ് ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."