സ്ട്രീറ്റ് വെന്‍ഡഡ് ആക്ട് നടപ്പിലാക്കണം: എം.കെ രാഘവന്‍
കോഴിക്കോട്: കേരളത്തില്‍ പരിപൂര്‍ണാര്‍ഥത്തില്‍ സ്ട്രീറ്റ് വെന്‍ഡഡ് ആക്ട് നടപ്പിലാക്കാത്തത് തൊഴിലാളി വര്‍ഗത്തോടുള്ള വിവേചനമാണെന്നും ആക്ട് നടപ്പിലാക്കണമെന്നും എം.കെ രാഘവന്‍ എം.പി ആവശ്യപ്പെട്ടു. തെരുവുകച്ചവട തൊഴിലാളികളുടെ ഭരണഘടനാപരമായ അവകാശം സുപ്രീം കോടതി അംഗീകരിച്ചിട്ടും 2014 കേന്ദ്ര ആക്ട് നിലവില്‍ വന്നിട്ടും കേരളത്തില്‍ പരിപൂര്‍ണമായി നടപ്പിലാക്കിയിട്ടില്ല. കാലഹരണപ്പെട്ട നിയമങ്ങളുടെയും മാറിമാറി വന്ന അധികാരികളുടെ നയങ്ങളും സമീപനങ്ങളും കാരണം ഒരു കോടിയോളം വരുന്ന തെരുവുകച്ചവടക്കാര്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നാഷനല്‍ ഫുട്പാത്ത് ഉന്തുവണ്ടി പെട്ടികട തൊഴിലാളി യൂനിയന്‍ എട്ടാം വാര്‍ഷിക സംസ്ഥാന സമ്മേളനം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ക്കിങ് പ്രസിഡന്റ് കെ. രാജീവ് അധ്യക്ഷത വഹിച്ചു. രാഗേഷ് കുമാര്‍ ത്രിപധി, ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് അഡ്വ. എം. രാജന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി രാമചന്ദ്രന്‍, കെ. അനന്ദന്‍ നായര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം സുരേഷ് ബാബു, വി.ടി നരേന്ദ്രന്‍, ജയപ്രകാശന്‍, ആറ്റകോയ, അഷ്‌റഫ്, ഇസ്മായില്‍, ഷാജിദ്, മടപ്പള്ളി മോഹന്‍, റഹീം, പത്മനാഭന്‍ വടകര, വി.വി ശശീന്ദ്രന്‍, സക്കറിയ പി ഉസൈന്‍, മനോജ് എടാണിയില്‍, നിഷാബ് മുല്ലോളി, കുഞ്ഞിമുഹമ്മദ്, ശിവന്‍പിള്ള കൊല്ലം, പി.കെ ഫിറോസ് സംസാരിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."