HOME
DETAILS
MAL
വയോജനസംരക്ഷണ ദിനം ആചരിച്ചു
backup
June 16 2016 | 02:06 AM
കരുനാഗപ്പള്ളി : കോഴിക്കോട് സ്‌നേഹസ്പര്‍ശം വയോമിത്ര കൂട്ടുകുടുംബ സംഘത്തിന്റെ നേതൃത്വത്തില്‍ ലോകവയോജന സംരക്ഷണദിനത്തില്‍ ''സ്മൃതിരഥം'' പരിപാടി സംഘടിപ്പിച്ചു. പ്രസിഡന്റ് റ്റി.കെ.സദാശിവന്‍ അധ്യക്ഷനായി. കൗണ്‍സിലര്‍ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. മുനമ്പത്ത് ഷിഹാബ് ക്ലാസ്സ് നയിച്ചു. വയോമിത്ര മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഷിനോജ് വയോജനപദ്ധതികള്‍ വിശദീകരിച്ചു. ഫസലുദ്ദീന്‍, എസ്.ഉത്തമന്‍, മുസ്തഫ കമാല്‍, കോട്ടുങ്കലേത്ത് ദാമോധരന്‍പിള്ള, ഗംഗാധരന്‍, ശ്രീലത എന്നിവര്‍ പ്രസംഗിച്ചു. സ്റ്റേറ്റ് കണ്‍സ്യൂമര്‍ എക്‌സലന്‍സി അവാര്‍ഡിന് അര്‍ഹനായ മുനമ്പത്ത് ഷിഹാബിനെ ചടങ്ങില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."