റോഡ് നവീകരണത്തിന് എം.പി ഫണ്ട് അനുവദിക്കാന്‍ മുന്‍ഗണന നല്‍കില്ല: എം.ബി രാജേഷ് എം.പി
പട്ടാമ്പി : റോഡ് നവീകരണത്തിന് എം.പി ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനങ്ങള്‍ ഏറെ ലഭിക്കുന്നുണ്ടെങ്കിലും മുന്തിയ പരിഗണന നല്‍കാറില്ലെന്ന് എം.ബി രാജേഷ് എം.പി പറഞ്ഞു. അനുവദിക്കുന്ന തുക ഉപയോഗിച്ച് പണിയുന്ന നിരത്തുകള്‍ ഒന്നോ രണ്ടോ വര്‍ഷത്തിനകം ഒലിച്ചുപോകുകയോ നശിച്ചു പോകുകയോ ചെയ്യുന്നതു കൊണ്ടാണ് മുന്‍ഗണന നല്‍കാത്തതെന്നും അദ്ദേഹം വെളിപ്പെടുത്തി.
പൊതുവിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനും പൊതുജനാരോഗ്യ ക്ഷേമത്തിനുമാണ് കൂടുതല്‍ പരിഗണന നല്‍കുന്നതെന്നും അത് ദീര്‍ഘകാലത്തേക്കുള്ള നിക്ഷേപമാണെന്നും അദ്ദേഹം വ്യക്തമാക്കി. വാടാനാംകുര്‍ശ്ശിയില്‍ ഗ്രാമീണ വായനശാല കെട്ടിടത്തിന് ശിലയിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷാര്‍ പറമ്പില്‍ അധ്യക്ഷനായി. എം.പി യുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.പി. വിജയന്‍, ഗ്രാമപഞ്ചായത്തംഗം കെ.ഉണ്ണികൃഷ്ണന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എം.വി.മോഹനന്‍, കോസ്റ്റ് ഫോഡ് പ്രൊജക്ട് എഞ്ചിനിയര്‍ നന്ദകുമാര്‍, സി.പി.എം. പട്ടാമ്പി ഏരിയാ സെക്രട്ടറി എന്‍.പി.വിനയകുമാര്‍, പി.ഉണ്ണികൃഷ്ണന്‍, എം.ആര്‍.ജയശങ്കര്‍, എം.രാമചന്ദ്രന്‍, കെ.എ.ജയചന്ദ്രന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."