HOME
DETAILS
MAL
കൊട്ടിയൂര്‍ പീഡനം; 'സി.ഡബ്ല്യു.സി ചെയര്‍മാനെ മാറ്റണം'
backup
March 04 2017 | 20:03 PM
സുല്‍ത്താന്‍ ബത്തേരി: സി.ഡബ്ല്യു.സി ചെയര്‍മാനെ മാറ്റണമെന്ന് നാഷനലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതിയായ ഫാ. റോബിന് വടക്കുഞ്ചേരിയെ സംരക്ഷിക്കുകയും നിയമങ്ങളെ കാറ്റില്‍പ്പറത്തി നവജാത ശിശുവിനെ വൈത്തിരി ദത്തെടുക്കല്‍ കേന്ദ്രത്തില്‍ താമസിപ്പിക്കുകയും ചെയ്ത ഫാ. തോമസ് ജോസഫ് തേരകത്തെ ഉടന്‍ തന്നെ പുറത്താക്കണം. കേസിലെ മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും മാതൃകാപരമായി ശിക്ഷിക്കുകയും വേണം.
ജില്ലാ പ്രസിഡന്റ് കെ. പ്രേമാനന്ദന്, ഷിജിത്ത് എന്‍. പീറ്റര്‍, ബിജു വര്‍ഗീസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."