HOME
DETAILS
MAL
ബഹ്റൈനില്‍ കൊറോണ ബാധിതരുടെ എണ്ണം എട്ടായി
backup
February 25 2020 | 10:02 AM
മനാമ- ഇറാനില്‍ നിന്നെത്തിയ ആറ് പേരില്‍ കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ബഹ്‌റൈനില്‍ ഇതുവരെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 8 ആയി ഉയര്‍ന്നു. ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച്ബഹ്റൈന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പുതിയ വൈറസ് ബാധിതരെല്ലാം ഇറാനില്‍ നിന്നും യു.എ.ഇ വഴി എത്തിയവരാണെന്നും റിപ്പോര്‍ട്ടുണ്ട്.ഈ സാഹചര്യത്തില്‍ ദുബൈ, ഷാർജ വിമാനത്താവളങ്ങളിൽ നിന്നും ബഹ്റൈനിലേക്കുള്ള എല്ലാ വിമാന സർവീസുകളും 48 മണിക്കൂർ നേരത്തേക്ക് നിർത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.
അതിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ രണ്ട് പേർ ബഹ്റൈൻ പൗരന്മാരും നാലു പേർ രാജ്യത്തെത്തിയ സൗദി പൗരന്മാരുമാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവരെയെല്ലാവരെയും ഇപ്പോള്‍ ബഹ്റൈനിലെ ആശുപത്രികളില്‍ പ്രത്യേക വാര്‍ഡുകളിലേക്ക് മാറ്റിയിട്ടുണ്ട്.
ആദ്യമായി രോഗബാധയുണ്ടെന്ന് കണ്ടെത്തിയ സ്വദേശി പൗരനെ ഇബ്രാഹിം ഖലീൽ കാനൂ കമ്യൂണിറ്റി മെഡിക്കൽ സെൻററിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചതായി ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
വൈറസ് ബാധയേറ്റ ആളുമായി സമ്പർക്കമുണ്ടായിരുന്നവരെയെല്ലാം
പരിഭ്രാന്തരാകേണ്ട സാഹചര്യം രാജ്യത്തില്ലെന്നും കടുത്ത പനി, ചുമ, ശ്വാസ തടസ്സം എന്നിവ നേരിട്ടാൽ 444 എന്ന ടോള്‍ ഫ്രീ നമ്പറിൽ അധികൃതരുമായി ബന്ധപ്പെടാമെന്നും വ്യാജ പ്രചരണം ഒഴിവാക്കാനായി മറ്റുള്ളവരോടുള്ള അന്വേഷണം ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയുടെയും ഗള്‍ഫ് ഹെല്‍ത്ത് കൗണ്‍സിലിന്‍റെയും നിര്‍ദേശപ്രകാരമുള്ള എല്ലാ മുന്‍കരുതലും രാജ്യത്ത് സ്വീകരിച്ചു വരുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയത്തെ ഉദ്ദരിച്ച് ബഹ്റൈന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."