യാമ്പു മലയാളി അസോസിയേഷന്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു
ജിദ്ദ: യാമ്പുവിലെ മലയാളികളുടെ പൊതുവേദിയായ യാമ്പു മലയാളി അസോസിയേഷന്‍ ( വൈ. എം. എ) ഫെബ്രുവരി 8 ന് 'ജെംസ്' കമ്പനിയുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പി ക്കുന്നു. അല്‍ മനാര്‍ ഇന്റര്‍ നാഷനല്‍ സ്‌കൂള്‍ ബോയ്‌സ് സെക്ഷ നില്‍ നടക്കുന്ന ക്യാമ്പ് രാവിലെ 8 മണിക്ക് ആരംഭിക്കുമെന്ന് വൈ. എം. എ നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രവാസികള്‍ക്കിടയില്‍ വ്യാപകമാകുന്ന കിഡ്‌നി രോഗങ്ങളെ നേരത്തെ കണ്ടെ ത്താനും ആവശ്യമുള്ളവര്‍ക്ക് തുടര്‍ചികിത്സ ലഭ്യമാക്കാനും ലക്ഷ്യം വെച്ചുള്ള ക്യാമ്പ് വ്യവസായ നഗരിയിലെ നൂറു കണക്കിന് തൊഴി ലാളികള്‍ക്ക് ഉപകരിക്കും. ക്യാമ്പിലെ മെഡിക്കല്‍ സേവനങ്ങള്‍ മുഴുവന്‍ പ്രവാസികള്‍ക്കും സൗജന്യമാണ്. യാമ്പുവിലെ വിവിധ ലേബര്‍ ക്യാമ്പുകളില്‍ നിന്ന് ക്യാമ്പില്‍ പങ്കെടുക്കാന്‍ വാഹന സൗകര്യം ഒരുക്കും. സ്ത്രീകള്‍ക്ക് പരിശോധനക്കായി പ്രത്യേക വിഭാഗവും ഉണ്ടായിരിക്കും. കിഡ്‌നി രോഗികളെയും മറ്റും സഹായിക്കാന്‍ 'നന്മ യാമ്പു' എന്ന പേരില്‍ ഒരു ചാരിറ്റി കൂട്ടായ്മയും യാമ്പു മലയാളി അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വൈ. എം. എ പ്രസിഡണ്ട് അബൂബക്കര്‍ മേഴത്തൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യാമ്പുവിലെ വിവിധ സംഘടനാ നേതാക്ക ളുടെയും സുമനസ്സുകളുടെയും പ്രത്യേക യോഗത്തില്‍ അസോസിയേ ഷന്‍ പ്രസിഡണ്ട് ചെയര്‍മാനും അബ്ദുല്‍ കരീം പുഴക്കാട്ടിരി ജനറല്‍ കണ്‍വീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചതായി ഭാരവാ ഹികള്‍ അറിയിച്ചു. യാമ്പുവിലുള്ള മുഴുവന്‍ മലയാളികളും ക്യാമ്പ് ഉപയോഗപ്പെടുത്തണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു. പത്ര സമ്മേളനത്തില്‍ വൈ.എം. എ പ്രസിഡന്റ് അബൂബക്കര്‍ മേഴത്തൂര്‍, വൈസ് പ്രസിഡന്റ് സലിം വേങ്ങര, സെക്രട്ടറി അസ്‌ക്കര്‍ വണ്ടൂര്‍ , ട്രഷറര്‍ നാസര്‍ നടുവില്‍, ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ കരീം പുഴക്കാട്ടിരി എന്നിവര്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 898 7407, 056 689 1976, 055 383 5873 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."