'ആത്മീയതയില്‍ സച്ചരിതരുടെ പാത തുടരണം'
കണ്ണൂര്‍: ഇരുലോക വിജയത്തിനായി പ്രവാചകന്റെയും സച്ചരിതരായ അനുചരന്മാരും സമസ്ത പണ്ഡിത നേതൃത്വവും പഠിപ്പിച്ചുതന്ന പാത പിന്തുടര്‍ന്ന് ആത്മീയ നിര്‍വൃതി നേടാന്‍ എല്ലാവരും മുന്നോട്ടുവരണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുസമദ് മുട്ടം. സ്വാഫ് ഇന്റര്‍നാഷനല്‍ സംഘടിപ്പിച്ച കര്‍ണാടക ജാവക്കല്‍ സിയാറത്ത് യാത്രയ്ക്കു ജാവക്കല്‍ മഖാം പരിസരത്ത് നല്‍കിയ സീകരണത്തിനു നന്ദി പറയുകയായിരുന്നു അദ്ദേഹം. സ്വീകരണം സാദിഖ് അന്‍വര്‍ ചക്ക്മുക്കി ഉദ്ഘാടനം ചെയ്തു. ടി.കെ മുഹമ്മദ് അധ്യക്ഷനായി. ജാവക്കല്‍ ട്രസ്റ്റി ഖാന്‍ ജഹാന്‍ഖാന്‍ യാത്രാസംഘത്തെ സ്വീകരിച്ചു. കലന്തര്‍ ലബ്ബ, അബ്ദുല്‍കരീം അല്‍ഖാസിമി, അബ്ദുറഹ്മാന്‍ ഫൈസി തടിക്കടവ്, നവാസ് ദാരിമി, ബഷീര്‍ പുളിങ്ങോം, മുഹമ്മദ്ബ്‌നു ആദം, മുസ്തഫ കൊട്ടില, ഷമീര്‍ അസ്ഹരി, അസ്‌ലം, നാസര്‍ മാമ്പ, അനസ് ചാലാട്, ലത്തീഫ് ഫൈസി, ജലാല്‍ മസ്താന്‍, മുഹമ്മദലി ലൈയക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."