അക്രമത്തിനു ആഹ്വാനം ചെയ്യുന്നവര്‍ പാമ്പന്‍ മാധവനെ മാതൃകയാക്കണം: പന്ന്യന്‍
കണ്ണൂര്‍: രാഷ്ട്രീയ അക്രമങ്ങള്‍ക്കു നേതൃത്വം നല്കുന്ന രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ പാമ്പന്‍ മാധവനെ മാതൃകയാക്കിയാല്‍ ജില്ലയില്‍ സമാധാനം തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്നു സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്. പാമ്പന്‍ മാധവന് സ്മാരകസമിതി സംഘടിപ്പിച്ച പാമ്പന്‍ മാധവന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏതു വിഷയത്തെക്കുറിച്ചും നന്നായി പഠിച്ചുമാത്രം സംസാരിക്കുന്ന പണ്ഡിതനായിരുന്നു പാമ്പന്‍ മാധവന്. ഒന്നും ഒളിക്കാതെ കാര്യങ്ങള്‍ ആരുടെ മുന്‍പിലും സധൈര്യം തുറന്നു പറയുന്ന മികച്ച പത്രപ്രവര്ത്തകന് കൂടിയായിരുന്നു അദ്ദേഹം. പൊതുപ്രവര്‍ത്തകര്‍ ജനങ്ങള്‍ക്കു മുന്നില്‍ മാന്യമായി പെരുമാറണമെന്നു പഠിപ്പിച്ച നേതാവ് കൂടിയായായിരുന്നു പാമ്പനെന്നും പന്ന്യന്‍ അനുസ്മരിച്ചു. മന്ത്രി എ.കെ ശശീന്ദ്രന് അധ്യക്ഷനായി. കെ.എ ഗംഗാധരന്, എം അബ്ദുറഹ്മാന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."