പി.കെ കുഞ്ഞനന്തന് തുടര്‍ പരോളുകള്‍: സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി
കൊച്ചി: ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പി.കെ കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്കുന്നതിനെതിരേ ഹൈക്കോടതിയുടെ വിമര്‍ശനം. കുഞ്ഞനന്തന് അസുഖം ഉണ്ടെങ്കില്‍ പരോളല്ല ചികിത്സ നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചു. കുഞ്ഞനന്തന് പരോള്‍ അനുവദിച്ച സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്താണ് കെ.കെ രമ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്കാന് സര്‍ക്കാരിന് കോടതി നിര്‍ദേശം നല്കി. കുഞ്ഞനന്തനും കോടതി നോട്ടിസ് അയക്കും. ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ പതിമൂന്നാം പ്രതിയാണ് കുഞ്ഞനന്തന്. കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് പി.കെ കുഞ്ഞനന്തന് ജയിലിലാകുന്നത് 2014 ജനുവരിയിലാണ്. ജസ്റ്റിസ് ബി. സുധീന്ദ്ര കുമാറാണ് ഹരജി പരിഗണിച്ചത്. സീനിയര്‍ അഭിഭാഷകന് എസ്. ശ്രീകുമാര്‍ മുഖേനയാണ് രമ ഹരജി സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."