HOME
DETAILS
MAL
മാധ്യമപ്രവര്‍ത്തകര്‍ക്കും 'വിലക്ക് ' പ്രവേശനമില്ല, ആര്‍ക്കും!
backup
February 26 2020 | 03:02 AM
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകര്‍ക്കുപോലും പ്രവേശനം അനുവദിക്കാതെ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങള്‍. പൊലിസ് ബാരിക്കേഡുകള്‍ നിരത്തിയിട്ടുണ്ടെങ്കിലും മൗജിപൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ പൂര്‍ണമായും കലാപകാരികളുടെ നിയന്ത്രണത്തിലാണ്.
അകത്തെന്താണ് നടക്കുന്നതെന്നു വ്യക്തമല്ല. ആദ്യഘട്ടത്തില്‍ ഹിന്ദുക്കളായ മാധ്യമപ്രവര്‍ത്തകരെ മാത്രം രേഖകള്‍ പരിശോധിച്ച് അകത്തുകയറ്റിയെങ്കിലും പിന്നീട് അതും അനുവദിച്ചില്ല. വസ്ത്രമഴിച്ച് പരിശോധിച്ച ശേഷം മാത്രമേ അകത്തേക്കു കയറാന്‍ അനുവദിക്കൂവെന്ന് കലാപകാരികള്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. മുസ്‌ലിംകളെ തെരഞ്ഞുപിടിച്ച് ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുന്നതായും മര്‍ദിക്കുന്നതായും ദൃക്‌സാക്ഷികള്‍ പറയുന്നു. പൊലിസിന്റെ സൗകര്യം ഉപയോഗിച്ചാണ് മുസ്‌ലിം ഗലികള്‍ അക്രമികള്‍ വളഞ്ഞുവച്ചിരിക്കുന്നത്. ചാന്ദ്ബാഗില്‍നിന്നും മറ്റും ഭീതിപ്പെടുത്തുന്ന സന്ദേശങ്ങളാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു വന്നുകൊണ്ടിരിക്കുന്നത്. അക്രമികള്‍ ആയുധങ്ങളുമായി വീടുകള്‍ വളഞ്ഞതായുള്ള സന്ദേശങ്ങളില്‍, സഹായിക്കണമെന്ന അഭ്യര്‍ഥനയുമുണ്ട്. ചാന്ദ്ബാഗില്‍ ഒന്നാം നമ്പര്‍ ഗലിക്കടുത്ത് സ്ത്രീകള്‍ മാത്രമുള്ള വീടുകളിലേക്കു പൊലിസ് കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചതായും പിന്നാലെ അക്രമികള്‍ അകത്തേക്കു പ്രവേശിക്കാന്‍ ശ്രമിക്കുന്നതായും സന്ദേശം ലഭിച്ചു.
ഷാദ്രയിലെ അശോക് നഗറില്‍ കശ്മിരികള്‍ താമസിക്കുന്ന വീടിനു മുന്നില്‍ അക്രമി സംഘം ആയുധങ്ങളുമായി തടിച്ചുകൂടിയതായും സഹായിക്കണമെന്നും സന്ദേശം ലഭിച്ചു. എന്നാല്‍, അവിടങ്ങളിലേക്കെത്താന്‍ മാധ്യമങ്ങള്‍ക്കും സാധിച്ചിട്ടില്ല. പ്രദേശത്ത് പൊലിസിന് യാതൊരു നിയന്ത്രണവുമില്ലാത്ത സ്ഥിതിയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."