HOME
DETAILS
MAL
കാര്‍ലോസ് ഗോന് റെനോ ചെയര്മാന് സ്ഥാനം രാജിവച്ചു
backup
January 24 2019 | 20:01 PM
പാരിസ്: പ്രമുഖ ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോ ചെയര്‍മാനും സി.ഇ.ഒയുമായ കാര്‍ലോസ് ഗോന് രാജിവച്ചു. ഫ്രഞ്ച് ധനകാര്യ മന്ത്രി ബ്രൂണോ ലെ മെയര്‍ ആണ് രാജിവിവരം പുറത്തുവിട്ടത്.
ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തിനിടെ ബ്ലൂംബര്‍ഗ് ടെലിവിഷനു അനുവദിച്ച അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.സാമ്പത്തിക ക്രമക്കേട് കേസില്‍ കഴിഞ്ഞ നവംബറില്‍ ഗോനിനെ ജാപ്പനീസ് പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴും അദ്ദേഹം പൊലിസ് കസ്റ്റഡിയില്‍ തന്നെയാണുള്ളത്. ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ നിസാനുമായുള്ള ഇടപാടുകളിലാണു സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയത്. രണ്ടു ദശകത്തോളമായി റെനോ യും നിസാനും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."