HOME
DETAILS
MAL
ബജറ്റിന് വിശ്വാസ്യതയില്ല: ഷിബു ബേബിജോണ്‍
backup
March 05 2017 | 04:03 AM
തിരുവനന്തപുരം:ധനമന്ത്രി അവതരിപ്പിച്ച ബജറ്റിന് വിശ്വാസ്യതയില്ലെന്ന് ആര്.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഷിബു ബേബിജോണ്‍.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു മെഗാ പ്രോജക്ടുകള്‍ നടപ്പാക്കാന്‍ പ്ലാന്‍ ഫണ്ട് അപര്യാപ്തമായതിനാല്‍ ബോണ്ടുകള്‍ വഴിയും മറ്റും പണം സമാഹരിക്കാന്‍ തീരുമാനിച്ചിരുന്നു. എല്‍.ഡി.എഫ് ഇതിനെ കിഫ്ബിയെന്നു നാമകരണം ചെയ്തു. എന്നാല്‍ നാളിതുവരെ ഒരു രൂപപോലും ബോണ്ട് എന്‍.ആര്.ഐ ഡെപ്പോസിറ്റ് വഴി ലഭിച്ചിട്ടില്ല. ഇപ്പോള്‍ ബജറ്റ് വഴി പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത് കിഫ്ബിയില്‍ നിന്നാണ്. കിഫ്ബി അക്കൗണ്ടില്‍ ആകെയുള്ളത് 2000 കോടി രൂപയാണ്. ഇതാകട്ടെ യു.ഡി.എഫിന്റെ കാലത്ത് റോഡ് വികസനത്തിനായി ഏര്‍പ്പെടുത്തിയ സെസ് വഴി ലഭിച്ചതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."