12 ജില്ലകളിലെ സര്‍വേ പ്രവര്‍ത്തനം സ്തംഭിക്കും
മലപ്പുറം: രണ്ടു ജില്ലകളിലെ റീസര്‍വേ പ്രവര്‍ത്തനത്തിന് വേണ്ടി കൂട്ടസ്ഥലം മാറ്റം. കാസര്‍കോട്, ഇടുക്കി ജില്ലകളിലെ റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനാണ് വിവിധ ജില്ലകളില്‍ നിന്നു കൂട്ടസ്ഥലംമാറ്റത്തിന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
കാസര്‍കോട് ജില്ലയിലെ റീസര്‍വേ പൂര്‍ത്തിയാക്കാനെന്ന പേരില്‍ വിവിധ ജില്ലകളിലെ 430 സര്‍വേയര്‍മാര്‍, ഡ്രാഫ്റ്റ്‌സ്മാന്‍മാര്‍ എന്നിവരെ കൂട്ടത്തോടെ സ്ഥലംമാറ്റി ഇന്നലെ ഉത്തരവിറക്കി. ഇടുക്കി ജില്ലാ കണ്‍സ്യൂമര്‍ വിജിലന്‍സ് ഫോറം നല്‍കിയ കേസില്‍ ജില്ലയിലെ റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍പോലും പൂര്‍ത്തിയാകുന്നതിനു മുന്‍പാണ് വകുപ്പുമന്ത്രിയുടെ പ്രത്യേക താല്‍പര്യപ്രകാരം കാസര്‍കോട് ജില്ലയില്‍ റീസര്‍വേ തുടങ്ങാന്‍ താല്‍ക്കാലിക ജോലി ക്രമീകരണം എന്ന പേരില്‍ ഉത്തരവിറക്കിയത്.
ഹോസ്ദുര്‍ഗ്,പീലിക്കോട്, കീക്കാന്‍, ഉദുമ, മാണിയാട്ട്, പള്ളിക്കര ഒന്ന്, പള്ളിക്കര രണ്ട്, ചിത്താരി, ചെറുവത്തൂര്‍, അജാനൂര്‍ എന്നീ വില്ലേജുകളിലാണ് ആദ്യഘട്ടത്തില്‍ റീസര്‍വേ പുനരാരംഭിക്കുന്നത്.
267 സര്‍വേയര്‍മാര്‍,88 ഡ്രാഫ്ട്‌സ്മാന്‍,49 എച്ച്.എസ്(ഹെഡ് സര്‍വേയര്‍),16 എച്ച്.ഡി(ഹെഡ് ഡ്രാഫ്ട്‌സ്‌മെന്‍), 10 സൂപ്രണ്ടുമാര്‍ എന്നിവരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഭൂരിഭാഗം ജില്ലകളിലും സര്‍വേപ്രവര്‍ത്തനങ്ങള്‍ പകുതിയിലേറെ വില്ലേജുകളിലും നടക്കാനുണ്ട്.
ഒരോ ജില്ലകളിലും രണ്ടില്‍കൂടുതല്‍ സര്‍വേ ഓഫിസുകളും എ.ഡി ഓഫിസുകളും പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ തീരുമാനത്തോടെ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാവും.
താലൂക്ക് സര്‍വേയര്‍മാരെ ഇത്തരം പ്രവര്‍ത്തനത്തിന് നിയോഗിക്കാറില്ല. ആയിരക്കണക്കിനു അപേക്ഷകള്‍ താലൂക്ക് ഓഫിസുകളില്‍ കെട്ടിക്കിടക്കേ എല്‍.ആര്‍.എം(ലാന്റ് റെക്കോര്‍ഡ് മൈന്റനന്‍സ്) ജീവനക്കാരായ താലൂക്ക് സര്‍വേയര്‍മാരെ റീസര്‍വേ ജോലിക്ക് നിയോഗിക്കുന്നത് ഇത് ആദ്യമായാണ്. സര്‍വേയും ഭൂരേഖയും വകുപ്പിലെ ജീവനക്കാരുടെ സ്ഥലം മാറ്റം സംബന്ധിച്ച സര്‍ക്കാരിന്റെ പുതിയ പൊതുസ്ഥലം മാറ്റം വ്യവസ്ഥ ആഴ്ചകള്‍ക്കുമുന്‍പാണ് നിലവില്‍ വന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ചിരുന്നു.
ഇതു നടപ്പാക്കുന്നിതിനു മുന്‍പാണ് ധൃതിപിടിച്ചു സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയത്. കാസര്‍കോടിനു പുറമേ കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം,തൃശൂര്‍,ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലെ 430 ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. എട്ടിനകം ജോലിയില്‍ പ്രവേശിക്കണമെന്നും നാലുമാസത്തെ ജോലി പൂര്‍ത്തിയാക്കി തിരികേ പോകാമെന്നുമാണ് ഉത്തരവിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."