HOME
DETAILS
MAL
നദാല്‍ ഫൈനലില്‍
backup
March 05 2017 | 04:03 AM
അക്കപുല്‍ക്കോ: സ്പാനിഷ് താരം റാഫേല്‍ നദാല്‍ മെക്‌സിക്കോ ഓപണ്‍ ടെന്നീസിന്റെ ഫൈനലില്‍. സെമിയില്‍ ക്രൊയേഷ്യന്‍ താരം മരിന്‍ സിലിചിനെ 6-1, 6-2 എന്ന സ്‌കോറിനു അനായാസം മറികടന്നാണു നദാല്‍ കലാശപ്പോരിലേക്ക് മുന്നേറിയത്. ഫൈനലില്‍ സാം ക്യുറെയാണു നദാലിന്റെ എതിരാളി. നേരത്തെ 2005, 2013 സീസണില്‍ ഇവിടെ കിരീടം നേടിയ നദാല്‍ 2014നു ശേഷം ആദ്യമായാണു ഹാര്‍ഡ് കോര്‍ട്ട് പോരാട്ടത്തിന്റെ ഫൈനലിലെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."