വാവാട് ലഹരിസംഘത്തിന്റെ അക്രമം; നാല് പേര്‍ക്ക് പരുക്കേറ്റു
കൊടുവള്ളി: വാവാട് അങ്ങാടിയില്‍ ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടവും അക്രമവും. ഇന്നലെ പുലര്‍ച്ചെ ഒന്നോടെ വാവാട് വില്ലേജ് ഓഫിസിന് സമീപം നടന്ന സംഭവത്തില്‍ നാട്ടുകാരായ നാലുപേര്‍ക്ക് പരുക്കേറ്റു.
ലഹരി വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ലഹരിവസ്തുക്കള്‍ വാങ്ങാനെത്തിയതായി സംശയിക്കുന്ന ചിലരെ നാട്ടുകാര്‍ ചോദ്യം ചെയ്തതാണ് അക്രമത്തിലേക്ക് വഴിവെച്ചത്. നാട്ടുകാര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട ലഹരി സംഘത്തില്‍പെട്ടവര്‍ കത്തി വീശിയത് ഏറെ നേരം പരിഭ്രാന്തി പരത്തി. ലഹരി വില്‍പനയുമായി ബന്ധപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്ത് വന്ന ചിലരാണ് അക്രമം അഴിച്ചുവിട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. വാവാട് ലഹരിമാഫിയയുടെ വിളയാട്ടം പതിവായ സാഹചര്യത്തില്‍ കൊടുവള്ളി നഗരസഭയുടെ നേതൃത്വത്തില്‍ ഇരുമോത്ത് സിറാജുദ്ധീന്‍ മദ്‌റസയില്‍ ചേര്‍ന്ന സര്‍വ്വ കക്ഷിയോഗത്തില്‍ കൊടുവള്ളി പൊലിസിനെതിരേ രൂക്ഷ വിമര്‍ശനമുണ്ടായി. സമാന സംഭവങ്ങളില്‍ പൊലിസ് നിഷ്‌ക്രിയത്വം കാണിക്കുന്നതായാണ് ആക്ഷേപം ഉയര്‍ന്നത്.
ലഹരി മാഫിയക്കെതിരേ നടപടി ശക്തമാക്കണമെന്നാവശ്യപ്പെട്ട് ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരെ കാണാനും ജാഗ്രതാ സമിതി രൂപീകരിക്കാനും സര്‍വ്വ കക്ഷിയോഗം തീരുമാനിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശരീഫ കണ്ണാടിപ്പൊയില്‍ യോഗം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍മാന്‍ എ.പി മജീദ് അധ്യക്ഷനായി.
എക്‌സൈസ് സി.ഐ മുരളീധരന്‍, എ.എസ്.ഐ ഉണ്ണികൃഷണന്‍, നഗരസഭാ എച്ച്.ഐ അബ്ദുല്‍ ഖാദര്‍, കെ.എം സുശിനി, പ്രീത, വി.കെ അബ്ദുഹാജി, വി. രവീന്ദ്രന്‍, കെ.സി മുഹമ്മദ്, എ.കെ കുഞ്ഞിമുഹമ്മദ്, ഡോ. അബ്ദുല്ല, എടക്കണ്ടി നാസര്‍, പി.കെ മുഹമ്മദ് കുട്ടി, വെള്ളറ അബ്ദു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."