കായലില്‍ നിറഞ്ഞ പോള നീക്കി കമ്പോസ്റ്റ് വളമാക്കും
ചേര്‍ത്തല: കായലില്‍ നിന്ന് പോള നീക്കാനുള്ള സമഗ്ര പദ്ധതിക്ക് തണ്ണീര്‍മുക്കം പഞ്ചായത്ത് നടപടി ആരംഭിച്ചു.പോള നിറഞ്ഞതു മൂലം മത്സ്യത്തൊഴിലാളികള്‍ക്ക് മാസങ്ങളായി തൊഴില്‍ ചെയ്യാനാവാത്ത അവസ്ഥയും ഹൗസ് ബോട്ടുകള്‍ക്ക് സഞ്ചരിക്കാനാവാത്തതിനാല്‍ ടൂറിസം മേഖലയ്ക്ക് കനത്ത നഷ്ടവും ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് നടപടി.
യന്ത്രം ഉപയോഗിച്ച് പോള വാരി കരയിലെത്തിച്ച് കംബോസ്റ്റ് വളമാക്കി കര്‍ഷകര്‍ക്ക് നല്‍കാനാണ് ലക്ഷ്യമിടുന്നത്. തണ്ണീര്‍മുക്കം ബണ്ടിന്റെ തെക്കുവശമാണ് പോള നിറഞ്ഞിട്ടുള്ളത്. ഷട്ടര്‍ താഴ്ത്തിയിരിക്കുന്നതിനാല്‍ തെക്കുഭാഗത്ത് ഉപ്പു കയറാത്തതിനാലാണ് ഇവിടെയുള്ള പായല്‍ നശിച്ചുപോകാതെ കെട്ടി കിടന്ന് വളര്‍ന്ന് നിറയുന്നത്.ഇതിനാല്‍ കഴിഞ്ഞ മൂന്നു മാസമായി പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലാണ്.അതു പോലെ തന്നെയാണ് ഹൗസ് ബോട്ടുകള്‍ മുഖേന ജീവിക്കുന്ന തൊഴിലാളികളുടെ കാര്യവും. ആലപ്പുഴ, കുമരകം എന്നീവിടങ്ങളില്‍ നിന്നെത്തുന്ന ഹൗസ് ബോട്ടുകളുടെ ഫിനിഷിം മുനമ്പാണ് തണ്ണീര്‍മുക്കം ബണ്ട് മേഖല. പ്രദേശത്തെ നിരവധി പേര്‍ ഹൗസ് ബോട്ടുകളില്‍ ആഹാരം എത്തിച്ചു കൊടുത്തും യാത്രാ സൗകര്യം ഒരുക്കിയും ജീവിക്കുന്നുണ്ട്.പോള നിറഞ്ഞതിനാല്‍ ഒരു ഹൗസ് ബോട്ടു പോലും ഇവിടേക്ക് വരുന്നില്ല. ഇങ്ങനെയുള്ള നിരവധി പേര്‍ക്ക് ദുരിതം വിതച്ച് പോള കായല്‍ കൈയ്യടക്കിയപ്പോഴാണ് പഞ്ചായത്ത് നടപടിയുമായി രംഗത്ത് ഇറങ്ങിയത്. വിഷയം ജില്ലാ കലക്ടറുടെ മുന്നില്‍ നിവേദന രൂപത്തില്‍ എത്തിച്ചു. കലക്ടര്‍ ഡ്രെജിങ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ക്ക് വിഷയത്തില്‍ വേണ്ടതു ചെയ്യാന്‍ നിര്‍ദേശം നല്‍കി. ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റ ആലപ്പുഴ ഡ്രഡ്ജിംഗ് വിഭാഗത്തിലേ ഉദ്യോഗസ്ഥര്‍ തണ്ണിമുക്കം ബണ്ടില്‍ സന്ദര്‍ശനം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് സെക്രട്ടറി സാജു മോന്‍, ചെയര്‍പേഴ്‌സണും ഗ്രാമ പഞ്ചായത്തംഗവുമായ രമാ മദനന്‍ എന്നിവര്‍ ഇവര്‍ക്കൊപ്പമെത്തി വിഷയം ബോധ്യപ്പെടുത്തി.രണ്ടു ദിവസത്തിനുള്ളില്‍ പോള യന്ത്രം ഉപയോഗിച്ച് വാരുവാന്‍ തുടങ്ങുമെന്നും ഇവ വളമാക്കി ജനങ്ങള്‍ക്ക് നല്‍കുന്ന കാര്യത്തില്‍ കൃഷി വകുപ്പുമായി കൂടി ആലോചിച്ച് തീരുമാനമെടുക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എസ്.ജ്യോതിസ് പറഞ്ഞു.
പോളവരുന്ന യന്ത്രത്തിന് മണിക്കൂറിന് 1500 രൂപ നല്‍കണം. ഇത് ഉദാരമതികളില്‍ നിന്ന് കണ്ടെത്താനാണ് ഉദേശിക്കുന്നത്.വാരിയെടുക്കുന്ന പോള കായല്‍ തീരങ്ങളില്‍ പല മേഖലയിലായി സംഭരിച്ച് ആവശ്യക്കാര്‍ക്ക് അതേപടി നല്‍കണമെന്നോ അല്ലാതെ കംബോസ്റ്റ് വളമാക്കി നല്‍കണോയെന്നും പഞ്ചായത്ത് കമ്മിറ്റി കൂടി തീരുമാനമെടുക്കുമെന്നും ജ്യോതിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."