സഹകരണ ബാങ്കുകള്‍ നാടിന്റെ ചരിത്രത്തിന്റെ ഭാഗം: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ നാടിന്റെ ചരിത്രത്തിന്റെ ഭാഗമാണെന്നും അവയുടെ വിശ്വാസ്യതയാണ് തകര്‍ക്കാനുള്ള ശ്രമങ്ങളെ അതിജീവിക്കാന്‍ സഹായിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്.
കേരളാ കോ-ഓപറേറ്റീവ് എംപ്ലോയീസ് യൂനിയന്‍ (കെ.സി.ഇ.യു) 28ാം സംസ്ഥാന സമ്മേളനം പുത്തരിക്കണ്ടണ്ടം മൈതാനിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളോട് ആഭിമുഖ്യമുള്ളവരായിരുന്നു സഹകരണ മേഖലക്ക് ചുക്കാന്‍പിടിച്ചത്. വായ്പയുമായി കര്‍ഷകരെ തേടി വയലുകളിലും വീടുകളിലും എത്തിയിരുന്ന ഒരു കാലം സഹകരണ സംഘങ്ങള്‍ക്കും ബാങ്കുകള്ക്കുമുണ്ടണ്ടായിരുന്നു. എല്ലാവര്ക്കും വായ്പ ലഭ്യമാക്കുകയെന്നതാണ് സഹകരണ ബാങ്കുകളുടെ ലക്ഷ്യം. ആ ലക്ഷ്യത്തിനായാവും കേരള ബാങ്കും പ്രവര്‍ത്തനം തുടങ്ങിയാല്‍ നിലകൊള്ളുകയെന്നും അദ്ദേഹം പറഞ്ഞു.
കെ.സി.ഇ.യു സംസ്ഥാന പ്രസിഡന്റ് കെ. മോഹന്‍ദാസ് അധ്യക്ഷനായി. ആനാവൂര്‍ നാഗപ്പന്, കോലിയക്കോട് കൃഷ്ണന് നായര്‍, പി.എസ് മധുസൂദനന്, വി. ജോയ് എം.എല്‍.എ, കെ.എസ് സുനില്‍ കുമാര്‍, ഇ.ജി മോഹനന്, വി.എ രമേശ്, വി.എം അനില്‍, ബി. അനില്‍ കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."