HOME
DETAILS
MAL
അയോധ്യയില്‍ ക്ഷേത്രം: തീരുമാനം ഒരാഴ്ചക്കകമെന്ന് തൊഗാഡിയ
backup
March 05 2017 | 05:03 AM
മഥുര: ബാബരി മസ്ജിദ് വിഷയത്തില്‍ വീണ്ടും പ്രകോപനപരമായ പ്രസ്താവനയുമായി വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ.
വിഷയത്തില്‍ വീണ്ടും സങ്കീര്ണതയുണ്ടാക്കി വര്‍ഗീയ വികാരം ആളിക്കത്തിക്കാനാണ് അദേഹം ശ്രമിക്കുന്നതെന്ന ആരോപണവും ഇതിനിടയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങള്‍ മുന്നോട്ടുവച്ചു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്ന കാര്യത്തില്‍ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നാണ് അദ്ദേഹം ഇന്നലെ അറിയിച്ചത്. ഒരാഴ്ചക്കുള്ളില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലിരിക്കെ എങ്ങനെയാണ് ക്ഷേത്ര നിര്‍മാണം നടത്താന്‍ കഴിയാതിരിക്കുന്നതെന്നും തൊഗാഡിയ ചോദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."