'ഷെയര്‍ എ ബ്രെഡ്' പദ്ധതിക്ക് തുടക്കമായി
തൊടുപുഴ: ന്യൂമാന്‍ കോളജ് എന്‍.സി.സി യൂനിറ്റിന്റെ പുതിയ സംരംഭമായ 'ഷെയര്‍ എ ബ്രഡ്' പദ്ധതിക്ക് തുടക്കമായി. കോളജിലെ അധ്യാപക, അനധ്യാപക വിദ്യാര്‍ഥി സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഓരോ വര്‍ഷവും മുന്‍കൂട്ടി തീരുമാനിക്കുന്ന പ്രത്യേക നിയോഗങ്ങള്ക്കാണ് പദ്ധതി പ്രയോജനപ്പെടുക. ഈ വര്‍ഷം സമീപ പ്രദേശങ്ങളില്‍ അനാഥരായ വ്യക്തികള്‍ക്കിടയില്‍ സേവനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കാണ് സഹായധനം വിതരണം ചെയ്തത്.
ദീനദയാല്‍ ട്രസ്റ്റ്, ഇമ്മാനുവല്‍ ഹോമം, മരിയി ബാലികാഭവന്‍ ചിലവ്, മരിയറാണി ബാലികസദന് തൊടുപുഴ എന്നീ സ്ഥാപനങ്ങളുടെ ഭാരവാഹികള്‍ മുനിസിപ്പല്‍ ചെയര്‍ പേഴ്സണില്നിന്ന് സഹായധനം ഏറ്റുവാങ്ങി. 'വിശപ്പ് രഹിതമായ തൊടുപുഴ' എന്ന ലക്ഷ്യത്തോടെ ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതി എന്‍.സി.സിയുടെ ആഭിമുഖ്യത്തില്‍ കോളജില്‍ നിലവിലുണ്ട്.
മികച്ച എന്‍.സി.സി പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ നിരവധി സാമൂഹിക രംഗങ്ങളിലും ഇടപെടുന്ന ന്യുമാന് കോളജിലെ എന്‍.സി.സി ഈ വര്‍ഷം സംസ്ഥാനത്തെ ഏറ്റവും മികച്ച എന്‍.സി.സി സ്ഥാനപമായി തിരഞ്ഞെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."