കുടിവെള്ള വിതരണക്കുഴലില്‍നിന്നുള്ള ചോര്‍ച്ചയെന്ന് വിലയിരുത്തല്‍
കൊണ്ടോട്ടി: ചെറുകാവ് പഞ്ചായത്തിലെ പെരിങ്ങാവില്‍ കിണറുകളില്‍ ജലനിരപ്പുയരുന്നതു ചീക്കോട് കുടിവെള്ള പദ്ധതിയുടെ വിതരണക്കുഴലില്‍നിന്നുള്ള ചോര്‍ച്ച മൂലമാകാമെന്നു വിലയിരുത്തല്‍. കോഴിക്കോട് സി.ഡബ്ലിയു.ആര്‍.ഡി.എമ്മിലെ സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് വി.പി ദിനേശന്‍, ഭൂഗര്‍ഭ ജലവകുപ്പിലെ ജിയോളജിസ്റ്റ് രാധാകൃഷ്ണന്‍ എന്നിവര്‍ ഇന്നലെ രാവിലെ സ്ഥലം സന്ദര്‍ശിച്ചു.
പെരിങ്ങാവ് വാഴയൂര്‍ റോഡിന്റെ ഇടതുഭാഗത്തു കുന്നിന്‍ചെരുവില്‍ വയലിനോട് ചേര്‍ന്ന സ്ഥലത്തെ എട്ടു കിണറുകളിലാണ് ശനിയാഴ്ച ജലനിരപ്പുയര്‍ന്നത്. പല കിണറുകളിലും ഒരു മീറ്ററിലധികം വെള്ളം കൂടി. സമീപത്തുള്ള കൊടുവണ്ടിപ്പാടത്തെ കുളം നിറഞ്ഞുകവിഞ്ഞു പാടത്തേക്കു വെള്ളം ഒഴുകി. കുളത്തിനു സമീപത്തെ രണ്ടു വാഴത്തോട്ടങ്ങളിലും ഉറവ പൊട്ടി വെള്ളമൊഴുകിയിരുന്നു.
ചീക്കോട് കുടിവെള്ള പദ്ധതിയുടെ മുണ്ടകാശ്ശേരി സംഭരണിയില്‍നിന്നു രാമനാട്ടുകര ഭാഗത്തേക്കു വെള്ളമെത്തിക്കുന്ന കുഴല്‍ പെരിങ്ങാവില്‍കൂടിയാണ് കടന്നുപോകുന്നത്. രണ്ടു ദിവസം മുന്‍പാണ് ഈ കുഴിയിലൂടെ വെള്ളമൊഴുക്കാന്‍ തുടങ്ങിയത്. കുഴല്‍ കടന്നുപോകുന്ന റോഡിനു സമീപത്തെ കിണറുകളിലാണ് വെള്ളം കൂടിയത്. ഇതാണ് കുഴലിലെ ചോര്‍ച്ചയാകാമെന്ന വിലയിരുത്തലിനു കാരണം. വിതരണക്കുഴല്‍ തകര്‍ന്നിട്ടുണ്ടോയെന്നും പരിശോധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."