HOME
DETAILS
MAL
കീഴാറ്റൂര്‍ പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തി
backup
March 05 2017 | 19:03 PM
പട്ടിക്കാട്: ഡി.വൈ.എഫ്.ഐ കീഴാറ്റൂര്‍, നെന്മിനി മേഖലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ കീഴാറ്റൂര്‍ പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തി. കുടിവെള്ള പ്രശ്നം പരിഹരിക്കുക, മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കുക, തെരുവുവിളക്കുകള്‍ റിപ്പയര്‍ ചെയ്യുക, സര്‍ക്കാര്‍ പദ്ധതികളെ അവഗണിക്കുന്ന പ്രവണത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.
വി. ജോതിഷ് ഉദ്ഘാടനം ചെയ്തു. പി. രതീഷ് അധ്യക്ഷനായി. എന്‍. നിതീഷ്, കെ. ബാലസുബ്രഹ്മണ്യന്, കെ. കുഞ്ഞിപ്പ, കെ.പി അഭിലാഷ്, കെ. സുധീഷ്, മുസ്തഫ, കെ. സുനീര്‍, സുജീര്‍ സംസാരിച്ചു. തുടര്‍ന്ന് ഡി.വൈ.എഫ്.ഐ തയാറാക്കിയ വികസന രേഖ പഞ്ചായത്ത് സെക്രട്ടറിക്കു കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."