വെള്ളിലയില്‍ വീടുകളില്‍ മോഷണം; 20 പവന്‍ സ്വര്‍ണം കവര്‍ന്നു
മങ്കട: വെള്ളിലയില്‍ പരക്കെ മോഷണ ശ്രമം. രണ്ടു വീടുകളില്‍നിന്ന് 20 പവന്‍ സ്വര്‍ണവും വിലപിടിപ്പുള്ള വാച്ചും മോഷണംപോയതായി പരാതി. വെള്ളില യു.കെ.പടി സ്വദേശികളായ ഊരക്കോട്ടില്‍ അലവിയുടെ വീട്ടില്‍നിന്നു 15 പവന്‍ സ്വര്‍ണവും ഊരക്കോട്ടില്‍ കുന്നുംപുറത്ത് മുഹമ്മദ് മുസ്തഫയുടെ വീട്ടില്‍നിന്നു 5.5 പവന്‍ സ്വര്‍ണവും വിലപിടിപ്പുള്ള വാച്ചുമാണ് നഷ്ടപ്പെട്ടത്.
ശനിയാഴ്ച രാത്രിയാണ് രണ്ട് വീടുകളിലും മോഷണം നടന്നത്. രണ്ട് വീടുകളിലും ടെറസിന് മുകളിലെ വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. ഉറങ്ങിക്കിടന്ന സ്ത്രീകളുടെ പാദസരവും ചെയിനുമാണ് മോഷ്ടിച്ചത്. മറ്റൊരു വീട്ടിലും മോഷണം നടന്നുവെങ്കിലും മുക്ക് പണ്ടമാണ് നഷ്ടപ്പെട്ടിട്ടുള്ളത്.
അതിനിടെ, വെള്ളിയാഴ്ച രാത്രിയില്‍ കടന്നമണ്ണയിലെ കറുമൂക്കില്‍ അത്തീഖുല്‍റഹ്മാന്റെ മകളുടെ കാലില്‍നിന്നു പാദസരം മോഷണംപോയിട്ടുണ്ട്. റൂമിന്റെ ജനല്‍ കുത്തിത്തുറന്നാണ് മോഷണം നടത്തിയിട്ടുള്ളത്. മൂന്ന് സംഭവങ്ങളിലും മങ്കട പൊലിസ് കേസെടുത്തു. വിരലടയാള വിദഗ്ധരും ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വെള്ളിലയില്‍ ആറോളം വീടുകളില്‍ മോഷണ ശ്രമം നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."