HOME
DETAILS

അകക്കണ്ണിന്റെ വെളിച്ചത്തില്‍ ഹാറൂണ്‍ കരീം ലാപ്‌ടോപ്പില്‍ എസ്.എസ്.എല്‍.സി എഴുതും

  
backup
February 28 2020 | 02:02 AM

%e0%b4%85%e0%b4%95%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b5%86%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4-7
 
 
മലപ്പുറം: അകക്കണ്ണിന്റെ വെളിച്ചത്തില്‍ ലാപ്‌ടോപ്പ് വച്ചു ഹാറൂണ്‍ കരീം ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയെഴുതും. സ്വന്തമായി തയാറാക്കിയ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ്  മങ്കട ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ  പത്താംക്ലാസുകാരനായ ഈ മിടുക്കന്‍ അടുത്ത മാസം പരീക്ഷാ ഹാളിലെത്തുന്നത്.  
ജന്മനാ അന്ധനാണ്  ഹാറൂണ്‍. ലാപ്‌ടോപ്പ് ഉപയോഗിച്ചു പരീക്ഷ എഴുതാനുള്ള കുട്ടിയുടെ നിശ്ചയദാര്‍ഢ്യത്തിനു  കഴിഞ്ഞ ദിവസം പ്രത്യേക ഉത്തരവിലൂടെ വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കുകയായിരുന്നു. കാഴ്ചയില്ലാത്തതിന്റെ പേരില്‍ സ്‌ക്രൈബിന്റെ സഹായമോ ബ്രെയില്‍ ലിപിയോ കൂടാതെ തന്നെ ആധുനിക സാങ്കേതിക വിദ്യയിലൂടെ അന്ധത മറന്ന മുന്നേറ്റത്തിനുള്ള പരിശ്രമത്തിലാണ് ഈ പതിനഞ്ചുകാരന്‍.പത്താം തരത്തില്‍ മുഴുവന്‍ എ പ്ലസ് എന്നതാണ് ഈ മിടുക്കന്റെ ലക്ഷ്യം. മേലാറ്റൂരിനടുത്ത എടപ്പറ്റ ഒലിപ്പുഴ തൊടുകുത്തി കുന്നുമ്മല്‍ അബ്ദുല്‍ കരീം-സബീറ ദമ്പതികളുടെ മകനാണ് ഹാറൂണ്‍ കരീം.
എട്ടാം ക്ലാസുമുതല്‍ പഠനവും നോട്ടെഴുത്തും പരീക്ഷയുമെല്ലാം ഹാറൂണിനു ലാപ്‌ടോപ്പിലാണ്. അക്ഷരങ്ങള്‍ക്കൊപ്പം ശബ്ദസന്ദേശം കൂടി ലഭ്യമാകുന്ന വിധത്തിലുള്ള ഒരു സോഫ്റ്റ് വെയര്‍ ഈ മിടുക്കന്‍ തന്നെയാണ് രൂപകല്‍പ്പന ചെയ്തത്. 
ഹൈസ്‌കൂള്‍ ക്ലാസിലെ ഇതുവരേയുള്ള എല്ലാ പരീക്ഷകളും ലാപ്‌ടോപ്പില്‍ അകക്കണ്ണിന്റെ വെളിച്ചത്തില്‍ കീബോര്‍ഡ് അമര്‍ത്തി എഴുതിയെടുത്തെങ്കിലും, എസ്.എസ്.എല്‍.സി  കടമ്പക്കു പരസഹായിയെ വയ്ക്കാനുള്ള വൈമനസ്യത്തിലായിരുന്നു ഈ മിടുക്കന്‍. അധികൃതര്‍ ആദ്യം ഇതിനു സമ്മതം നല്‍കിയില്ലെങ്കിലും കഴിഞ്ഞ 16ന് വീണ്ടും പൊതുവിദ്യാഭ്യാസ മന്ത്രിക്കു കത്തയച്ചു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും വിഷയത്തില്‍ ഇടപെട്ടു. തുടര്‍ന്നാണ് അനുമതി ലഭിച്ചത്. 
ഇന്നലെ നടന്ന ഐ.ടി.പരീക്ഷ ഇപ്രകാരം എഴുതിയശേഷം ഹാറൂണ്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ തന്റെ ആഹ്ലാദം പങ്കുവയ്ക്കാനെത്തി. ചോദ്യങ്ങള്‍ വായിച്ചുകൊടുക്കണം.  ഉത്തരം ലാപ്‌ടോപ്പില്‍  ടൈപ്പ് ചെയ്യും. ഇതോടൊപ്പം ഹെഡ്‌സെറ്റ് സഹായത്തോടെ ശബ്ദം കേട്ടു ഉറപ്പുവരുത്തുകയും ചെയ്യും. ചെറുപ്പത്തിലേ സാങ്കേതിക പരിജ്ഞാനം നേടിയ ഹാറൂണ്‍ 25 സോഫ്റ്റ് വെയറുകളും നിര്‍മിച്ചിട്ടുണ്ട്.
വായനാ പ്രിയനായ ഹാറൂണ്‍ ലോക ക്ലാസിക്കുകളുള്‍പ്പെടെ നൂറുകണക്കിനു സാഹിത്യങ്ങളുടെ വലിയൊരു ശേഖരവും തന്റെ ലാപ്‌ടോപ്പില്‍ അടുക്കിവച്ചിട്ടുണ്ട്. ഏഴാം ക്ലാസുവരെ മലപ്പുറം വള്ളിക്കാപ്പറ്റ അന്ധ വിദ്യാലയത്തിലായിരുന്നു പഠനം. എട്ടാം തരത്തില്‍ മങ്കടയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ന്നു. പ്രധാനാധ്യാപിക അനിത കുമാരിയും മാതാപിതാക്കളും വലിയ പ്രോത്സാഹനമാണ് നല്‍കുന്നത്. ബിസിനസുകാരനും കര്‍ഷകനുമാണ് പിതാവ് അബ്ദുല്‍ കരീം. മാതാവ് സബീറ മേലാറ്റൂര്‍ ആര്‍.എം.എച്ച് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയാണ്.മെഡിക്കല്‍ വിദ്യാര്‍ഥിയായ ഹന്ന കരീം, എന്‍ട്രന്‍സ് പരിശീലനം നടത്തുന്ന  ഹനീന കരീം എന്നിവര്‍ സഹോദരിമാരാണ്. തന്റെ മാതൃകയില്‍ താഴെ ക്ലാസുകളില്‍ പഠിക്കുന്ന സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുള്ള പതിനെട്ടു വിദ്യാര്‍ഥികള്‍ ഈ മാര്‍ഗം ഉപയോഗിക്കാനുളള തയാറെടുപ്പിലാണെന്നും അടുത്ത  ഏപ്രിലില്‍ ഇവര്‍ക്കു പരിശീലനം നല്‍കുമെന്നും  ഹാറൂണ്‍ കരീം പറഞ്ഞു. അമേരിക്കയില്‍ തുടര്‍ന്നു പഠിക്കണമെന്നാണ് ഹാറൂണിന്റെ മോഹം.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  27 minutes ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  an hour ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  2 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  2 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  2 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  3 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  5 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  5 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  5 hours ago