രാജ്യപുരോഗതി ചിലരുടെ നേട്ടം മാത്രമാകുന്നു: കാനം
കോരുത്തോട്: രാജ്യപുരോഗതി, വളര്‍ച്ച, സമ്പത്തിക ശേഷി എന്നിവ ചിലരുടെ നേട്ടം മാത്രമാകുന്ന സ്ഥിതിയിലേയ്ക്കാണ് രാജ്യത്തിന്റെ മുന്നേറ്റമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. കെ.ആര് ഭാസിയുടെ സ്മരണാര്‍ഥം പണികഴിപ്പിച്ച സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സാമ്പദ്ഘടന ഉള്‍പ്പടെയുള്ള സാമൂഹിക മാറ്റങ്ങളില്‍ കൃഷിക്കാര്‍, തൊഴിലാളി സമൂഹം എന്നിവരാണ് ഏറെ ബുദ്ധിമുട്ടിലാകുന്നത്. ഈ അസംതൃപ്തിക്ക് പരിഹാരമായി ബദല്‍ മാര്‍ഗങ്ങള്‍ ഉടലെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കാനം രാജേന്ദ്രന് പറഞ്ഞു. ഓഫിസ് നിര്‍മാണ കമ്മിറ്റി ചെയര്‍മാര്‍ സി.കെ മോഹനന് അധ്യക്ഷനായിരുന്നു.
സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന് കെ.ആര് ഭാസിയുടെ ഫോട്ടോ അനാഛാദനം നിര്‍വഹിച്ചു. പി.എന്‍ ശ്രീനിവാസന് സ്മാരക ലൈബ്രറിയുടെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിച്ചു. ഓഫിസ് നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ കെ.ടി പ്രമദ്, സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. വി.ബി ബിനു, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ഒ.പി.എ സലാം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ സൂധീര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികല യശോധരന്, ബ്ലോക്ക് പഞ്ചായത്തംഗം വി.ടി അയൂബ്ഖാന്, എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതിയംഗം ടി.കെ രാജു, വ്യാപാരി വ്യവസായി അസോസിയേഷന് പ്രസിഡന്റ് പി.കെ സുകുമാരന്‍, ഫാര്‍മേഴ്സ് ക്ലബ് പ്രസിഡന്റ് സണ്ണി വെട്ടുകല്ലേല്‍, പഞ്ചായത്തംഗങ്ങളായ കെ.ബി രാജന്, ജോജോ പാമ്പാടത്ത്, നിര്‍മാണ കമ്മിറ്റി ട്രഷറര്‍ പി.എം ഹനീഫ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."