ടി.പി.കേസ് പ്രതികളുടെ പരോള്‍: ഹൈക്കോടതി പരാമര്‍ശം സര്‍ക്കാറിനേറ്റ പ്രഹരമെന്ന് ആര്‍. എം. പി
കോഴിക്കോട്: ടി.പി കേസ് പ്രതികളായ സി.പി.എം പ്രവര്‍ത്തകര്‍ക്ക് എല്ലാ ചട്ടങ്ങളും മറികടന്ന് പരോള്‍ അനുവദിക്കുന്നതിനെതിരേ ഉണ്ടായ ഹൈക്കോടതി പരാമര്‍ശം നിയമവ്യവസ്ഥയെ അട്ടിമറിക്കുന്ന പിണറായി സര്‍ക്കാറിനേറ്റ കനത്ത തിരിച്ചടിയാണെന്ന് ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍.വേണു. രോഗചികിത്സയുടെ മറവില്‍ മാത്രമല്ല നാട്ടുകാരുടെയും, ബന്ധുക്കളുടെയും കല്യാണങ്ങള്‍, മരണം തുടങ്ങിയ കാരണങ്ങള്‍ കണ്ടെത്തി വ്യാജ റിപ്പോര്‍ട്ട് ഉണ്ടാക്കി അടിയന്തര പരോള്‍ നേടുകയും പിന്നീട് കാലാവധി നീട്ടി വാങ്ങുകയും ചെയ്യുക എന്ന തന്ത്രമാണ് ജയില്‍ അധികൃതരുടെയും പൊലിസിന്റെയും ഒത്താശയോടെ നാളിതുവരെ ചെയ്തുകൊണ്ടിരിക്കുന്നത്. പരോളിലിറങ്ങിയ ശേഷം പാര്‍ട്ടി സമ്മേളനങ്ങളിലും, മറ്റു പ്രവര്‍ത്തനങ്ങളിലും ഇവര്‍ നിരന്തരം പങ്കെടുക്കുന്ന വാര്‍ത്തകള്‍ ഇതിനകം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. കുഞ്ഞനന്തനും കെ.സി രാമചന്ദ്രനും പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മറ്റൊരു തടവുകാര്‍ക്കും ലഭിക്കാത്തത്രയും ദിവസങ്ങള്‍ പരോള്‍ ലഭിച്ചു എന്നത് ടി.പിയുടെ കൊലപാതകത്തില്‍ സി.പി.എം നേതാക്കളുടെ പങ്ക് കൃത്യമായി വ്യക്തമാക്കി തരുന്നതാണെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."