HOME
DETAILS
MAL
നീതിയെക്കുറിച്ച് സംസാരിച്ചാല്‍ പോര, അത് പ്രവൃത്തിയിലും വേണം: ഉമ്മന്‍ചാണ്ടി
backup
January 25 2019 | 18:01 PM
തിരുവനന്തപുരം: സാമൂഹികനീതി എല്ലാ വിഭാഗക്കാര്‍ക്കും ലഭ്യമാകണമെന്നും അതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ സംസാരിച്ചാല്‍ പോര, അത് പ്രവൃത്തിയില്‍ വരുത്തണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിച്ച കേരള വണിക വൈശ്യ സംഘം പ്ലാറ്റിനം ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ സാമൂഹിക നീതിക്ക് വേണ്ടിയാണ് പിന്നാക്കംനിന്ന സമുദായങ്ങള്ക്കുവേണ്ടി എയിഡഡ് കോളജ് നല്കാന് തീരുമാനിച്ചത്. എന്നാല്‍ യു.ഡി.എഫ് സര്‍ക്കാര്‍ കെ.വി.വി.എസിന് അനുവദിച്ചതിനാല്‍ മാത്രം കോളജ് പിന്‍വലിച്ച സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. എ. സമ്പത്ത് എം.പി മുഖ്യപ്രഭാഷണം നടത്തി. കെ.വി.വി.എസ് സംസ്ഥാന പ്രസിഡന്റ് കുട്ടപ്പന് ചെട്ടിയാര്‍ അധ്യക്ഷതവഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."