പ്രകൃതിയുടെ മനോഹാരിതയില്‍ 'ബയോ ഫിലിയ' പ്രദര്‍ശനം
കോഴിക്കോട്: ചിത്രകാരന്റെ മനസില്‍ വിടര്‍ന്ന പ്രകൃതിയുടെ വശ്യമനോഹാരിതയില്‍ 'ബയോഫിലിയ'പ്രദര്‍ശനത്തിന് തുടക്കമായി. അരുവികളും പച്ചപ്പു നിറഞ്ഞ കാടുകളും കുന്നും മലയുമെല്ലാം ആര്‍ട് ഗാലറിയുടെ ചുവരുകളില്‍ വിരിഞ്ഞപ്പോള്‍ സഹൃദയര്‍ക്ക് നവ്യാനുഭവമായി. 42 ചിത്രകാരന്‍മാര്‍ ഒരുക്കിയ പ്രദര്‍ശനത്തിലെ ചിത്രങ്ങളില്‍ ഓരോ ഋതുവിലും ഭാവപ്പകര്‍ച്ചകളിലൂടെ കടന്നു പോവുന്ന പ്രകൃതി തന്നെയാണ് തെളിയുന്നത്.
പ്രകൃതിയെ നശിപ്പിക്കപ്പെട്ടിടത്ത് നില്‍ക്കുന്ന പുതിയകാലത്തെ മനുഷ്യന്റെ ഏഴടി ഉയരവും ആറടി വീതിയുമുള്ള കൂറ്റന്‍ ചിത്രമാണ് പ്രദര്‍ശനത്തിലെ പ്രധാന ആകര്‍ഷണം. യുദ്ധത്തിന്റെ കെടുതികളില്‍ നശിക്കുന്ന പ്രകൃതിയും മനുഷ്യക്കുഞ്ഞിന്റെ ഭ്രൂണം പോലെ വളരുന്ന ചെടികളുമെല്ലാം പ്രദര്‍ശനത്തെ വേറിട്ടതാക്കുന്നു.
പ്രകൃതിയുമായി ഇണങ്ങുന്ന മരത്തില്‍ കൊത്തിയതും മണ്ണില്‍ സൃഷ്ടിച്ചതുമായ നിരവധി ശില്‍പങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രദര്‍ശനം എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. മനേഷ് ദേവശര്‍മ സംസാരിച്ചു. പ്രദര്‍ശനം 16ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."