രാഹുല്‍ 29ന് കേരളത്തില്‍
തിരുവനന്തപുരം: ബൂത്ത് പ്രസിഡന്റുമാരുടേയും വനിതാ വൈസ് പ്രസിഡന്റുമാരുടേയും കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 29ന് എറണാകുളത്ത് എത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
29ന് രാവിലെ 10.30ന് രാഹുല്‍ ഗാന്ധി കൊച്ചി വിമാനത്താവളത്തിലെത്തും. വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം 11.30നും 11.45നും ഇടയില്‍ കെ.പി.സി.സിയുടെ അന്തരിച്ച വര്‍ക്കിംഗ് പ്രസിഡന്റ് എം.ഐ ഷാനവാസിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് അനുശോചനം അറിയിക്കും. തുടര്‍ന്ന് 12.30 മുതല്‍ 1.30വരെ യു.ഡി.എഫ് നേതാക്കളുമായി ഗസ്റ്റ് ഹൗസില്‍ രാഹുല്‍ ഗാന്ധി ചര്‍ച്ചനടത്തും. 3.15നും 4.45നും ഇടയില്‍ ബൂത്ത് പ്രസിഡന്റുമാരുടെ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5.45ന് ഡല്‍ഹിക്ക് മടങ്ങും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകള്‍വാസ്‌നിക്, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം പി.സി ചാക്കോ തുടങ്ങിയവര്‍ സംബന്ധിക്കുമെന്നും മുല്ലപ്പള്ളി അറിയിച്ചു.
രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തെ വളരെ പ്രധാന്യത്തോടെയാണ് കോണ്‍ഗ്രസ് കാണുന്നത്. 25,000 വനിതകളെ നേതൃപദവിയിലേക്ക് കൊണ്ടുവരികവഴി കോണ്‍ഗ്രസ് സ്ത്രീശാക്തീരണം നടപ്പിലാക്കുകയാണ്. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ഈ നേട്ടം അവകാശപ്പെടാനാവില്ല. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ഭരണം തുറന്നുകാട്ടുന്നതിനായി ഫെബ്രുവരി മൂന്നിന് കാസര്‍കോട് നിന്നും ജനമഹായാത്ര ആരംഭിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി പാര്‍ട്ടി പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്യും. 28ന് തിരുവനന്തപുരത്ത് സമാപിക്കും. കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളും മുഖ്യമന്ത്രിമാരും വിവിധ ജില്ലകളില്‍ പങ്കെടുക്കും.
രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനവും ജനമാഹായാത്രയും കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പിന് സജ്ജമാക്കും. സീറ്റ് വിഭജനവുമായി യു.ഡി.എഫില്‍ ഒരുതരത്തിലുള്ള അഭിപ്രായഭിന്നതയുമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."