പ്രധാനമന്ത്രി നാളെ തൃശൂരില്‍
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തൃശൂരില്‍. യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തില്‍ പങ്കെടുക്കാനാണ് നാളെ വൈകിട്ട് നാലിന് മോദി തൃശൂരിലെത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരം പ്രത്യേക സേനയുടെ സുരക്ഷാവലയത്തിലാണ്.
എസ്.പി.ജി, എന്‍.എസ്.ജി, കമാണ്ടോ, തണ്ടര്‍ബോള്‍ട്ട്, സ്‌ട്രൈക്കര്‍ഫോഴ്‌സ് സംഘങ്ങള്‍ നഗരത്തില്‍ തമ്പടിച്ചു കഴിഞ്ഞു. ഗതാഗത നിയന്ത്രണവും സുരക്ഷയും രണ്ട് സ്‌പെഷ്യല്‍ എസ്.പിമാരുടെ നേതൃത്വത്തില്‍ സജ്ജീകരിച്ച് നിയന്ത്രണമേറ്റെടുത്തു. ആറ് എസ്.പിമാര്‍, 27 ഡി.വൈ.എസ്.പി മാര്‍, 51 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, 260 എസ്.ഐ മാര്‍, 2,000 പൊലിസുദ്യോഗസ്ഥര്‍, 100 വനിതാ പൊലിസുകാര്‍, ഷാഡോ പൊലിസ് എന്നിവരെയാണ് ഡ്യൂട്ടിയ്ക്കായി വിന്യസിക്കുക. പ്രധാനമന്ത്രി കുട്ടനെല്ലൂര്‍ ഹെലിപാഡിലിറങി റോഡു മാര്‍ഗമാണ് നായ്ക്കനാലിലെ വേദിയിലെത്തുക. വാഹനവ്യൂഹം കടന്നുവരുന്ന വഴികളിലെല്ലാം കര്‍ശന സുരക്ഷയാണ് ഒരുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."